ബലി പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ചു

Web Desk
1 Min Read

ഹിജ്‌റ കലണ്ടര്‍ (ചന്ദ്രമാസം) പിന്തുടരുന്ന വിശ്വാസികള്‍ ആലുവ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഈദുല്‍ അദ്ഹ നമസ്‌ക്കാരത്തില്‍ സല്‍മാനുല്‍ ഫാരിസി അല്‍ അസ്ഹരി ഖുതുബ നിര്‍വഹിക്കുന്നു ചിത്രം: സയാല്‍

ആലുവ: ആത്മാര്‍പ്പണത്തിന്റേയും ത്യാഗത്തിന്റേയും ഓര്‍മകളില്‍ ലോക മുസ്‌ലിംകളോടൊപ്പം ഹിജ്‌റ കലണ്ടര്‍ (ചന്ദ്രമാസം) പിന്തുടരുന്ന വിശ്വാസികളും ആലുവ ടൗണ്‍ഹാളില്‍ ഈദുല്‍ അദ്ഹ ആഘോഷിച്ചു. ബലി പെരുന്നാള്‍ നമസ്‌ക്കാരത്തിന് സല്‍മാനുല്‍ ഫാരിസി അല്‍ അസ്ഹരി നേതൃത്വം നല്കി.

city exchange

ദൈവകല്‍പ്പന പ്രകാരം സ്വപുത്രനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ പ്രവാചകന്‍ ഇബ്രാഹിമിന്റെ ദൈവത്തിലുള്ള ഉറച്ച വിശ്വാസവും പരീക്ഷണങ്ങളെ നേരിടാനുള്ള ആത്മശക്തിയുമാണ് ബലി പെരുന്നാള്‍ നമുക്ക് കാണിച്ചു തരുന്നത്. ഇബ്രാഹിം നബിയുടെ സവിശേഷ സ്വഭാവങ്ങളായ ഏകദൈവത്തിലുള്ള ഉറച്ച വിശ്വാസം, ത്യാഗം, സമര്‍പ്പണം, ക്ഷമ തുടങ്ങിയവ നാം ഏവരും സ്വായത്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഈദ് ഖുതുബയില്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയുണ്ടായിരുന്നെങ്കിലും വയോധികരും സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് വിശ്വാസികളാണ് നമസ്‌കാരത്തില്‍ പങ്കെടുത്തത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!