

ഇന്ത്യന്‍ വ്യോമയാന രംഗം അതിവേഗ വളര്‍ച്ചയിലാണ്. എയര്‍ ഇന്ത്യ ടാറ്റയുടെ കൈവശമായി ഒരു വര്‍ഷം പിന്നിടുമ്പോള്‍ പുതിയ 470 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി ലോകത്തിനെ തന്നെ ഈ രംഗത്ത് ഞെട്ടിച്ചു കളഞ്ഞു. അതിന് പുറമെ മറ്റു ഇന്ത്യന്‍ വിമാനക്കമ്പനികളും 1200 വിമാ ങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയാണ്.

വിമാന നിര്‍മ്മാണ രംഗത്ത് ലക്ഷക്കണക്കിന് തൊഴില്‍ സാധ്യതകള്‍ യു എസ്, യു കെ അടക്കമുള്ള വികസിത രാജ്യങ്ങളില്‍ ഇന്ത്യ വഴി ലഭിക്കും. ഇക്കാര്യത്തില്‍ ഇന്ത്യയെ ഔദ്യോഗികമായി നന്ദി അറിയിച്ചിരിക്കുകയാണ് ലോക നേതാക്കള്‍.

നിലവില്‍ ഇന്ത്യ വ്യോമയാന രംഗത്ത് മൂന്നാം സ്ഥാനം വഹിക്കുകയും ഈ രംഗത്ത് ലോകത്തെ ഏറ്റവും വളര്‍ച്ചയുടെ പാതയിലുമാണ്.
എയര്‍പോര്‍ട്ടുകളുടെ എണ്ണം ഒമ്പത് വര്‍ഷം കൊണ്ട് ഏകദേശം ഇരട്ടിയായി ഉയരുകയും ചെയ്തിട്ടുണ്ട്. ഉഡാന്‍ പദ്ധതിയിലെ എയര്‍ പോര്‍ട്ടുകള്‍ അടക്കമാണ് ഈ കണക്ക്.
2027 ആവുമ്പോള്‍ 40 കോടി വിമാനയാത്രക്കാര്‍ ഉണ്ടാവുമെന്ന് കണക്കാക്കുന്നു.
പക്ഷെ, ഈ രംഗം പുരോഗമിക്കുന്നതിനനുസരിച്ച് യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ ശക്തമായ നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്. ഈ മേഖലയില്‍ വികസിത രാജ്യങ്ങളില്‍ നിലവിലുള്ള നിയമങ്ങളെപ്പോലെ യാത്രക്കാര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായാല്‍ ഇന്ത്യന്‍ വ്യോമയാന രംഗം എല്ലാ നിലയിലുള്ള വളര്‍ച്ചയും പ്രാപിക്കും. കോവിഡ് കാലത്ത് റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ റീഫണ്ട് ഇനത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് അടക്കമുള്ളവര്‍ക്ക് വന്‍ തുകയാണ് നഷ്ടമായത്.
അതേസമയം, ഇക്കാലയളവില്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് റീഫണ്ട്, പിഴ തുടങ്ങിയ ഇനങ്ങളില്‍ കോടിക്കണക്കിന് തുക നല്‍കാനാണ് അവിടുത്തെ നിയമപ്രകാരം വിധി വന്നത്.
അതുപോലെ, യന്ത്രത്തകരാര്‍ മൂലം വിമാനം തിരിച്ചിറക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടി വരികയാണ്,
പല കാരണങ്ങളാല്‍ വിമാനം നേരം വൈകി പുറപ്പെടല്‍, റദ്ദാക്കല്‍ തുടങ്ങിയവും കൂടിവരുന്നു. നിലവിലുള്ള നിയമങ്ങളുടെ പുന:പ്പരിശോധന അനിവാര്യമായി തീരുകയാണ്.
സമീപ ഭാവിയില്‍, മിക്കവരുടെയും യാത്ര മാര്‍ഗമായി ഇന്ത്യയില്‍ വിമാന യാത്ര പരിണമിക്കുമെന്ന് കണക്കാക്കുന്നു.

