കൊലക്കേസ് പ്രതി അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: കൊലക്കേസ് പ്രതി പൊലീസ് പിടിയില്‍. മുരിക്കും പാടം പുതുവല്‍സ്ഥലത്ത് വീട്ടില്‍ വിഷ്ണു (32)നെയാണ് ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

city exchange

മാഞ്ഞാലി കളത്തില്‍ വീട്ടില്‍ സാബു വര്‍ഗ്ഗീസ് (53) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. വിഷ്ണുവും സാബു വര്‍ഗ്ഗീസും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഞായറാഴ്ച രാത്രി മുരിക്കുംപാടം ശ്മശാനത്തിന് സമീപം സാബു വര്‍ഗ്ഗീസിനെ മാരകമായി പരിക്കേല്‍പ്പിച്ച ശേഷം അടുത്തുള്ള പഴയ ഷെഡില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂര്‍ ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു.

ജില്ലാ പൊലിസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ മുനമ്പം ഡി വൈ എസ് പി എം കെ മുരളി, ഇന്‍സ്‌പെക്ടര്‍മാരായ കെ എല്‍ യേശുദാസ്, വിപിന്‍ കുമാര്‍, എസ് ഐ അനീഷ്, എ എസ് ഐമാരായ ഷാഹിര്‍, ബിജു, സി പി ഒമാരായ പ്രവീണ്‍ ദാസ്, ശരത്, ഗിരിജാവല്ലഭന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!