

ആലുവ: സമൂഹത്തെ മൊത്തമായി ബാധിക്കുന്ന മഹാവിപത്താണ് പുകയിലയെന്ന് വിമുക്തി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബിബിന്‍ ജോര്‍ജ്ജ് പറഞ്ഞു. പബ്ലിക് പ്ലാറ്റ്‌ഫോം ട്രസ്റ്റും ആലുവ റെയില്‍വേ ഹെല്‍ത്ത് വിഭാഗവും ചേര്‍ന്ന് മൂത്തകുന്നം ഭാരത് റൂറല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സഹകരണത്തോടെ നടത്തിയ പുകയില വിരുദ്ധദിന ക്യാമ്പയിനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദിനം പ്രതി നൂറു കണക്കിന് ജീവിതങ്ങളാണ് പുകയിലയുടെ മാരകമായ ശക്തികൊണ്ട് കാന്‍സറിനും മരണത്തിനും കീഴടങ്ങികൊണ്ടിരിക്കുന്നത്. സ്‌കൂള്‍ തലം മുതല്‍ കുട്ടികളില്‍ കൂടി ശക്തമായ പ്രതിവിധികള്‍ നടപ്പിലാക്കിയാലേ ഈ ദുരന്തം തടയാന്‍ സാധിക്കുകയുള്ളുവെന്നും അതിനായി മാതാപിതാക്കളും അധ്യാപകരും കിണഞ്ഞു പരിശ്രമം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പി എ ഹംസക്കോയ അധ്യക്ഷത വഹിച്ചു. യോഗം റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ സോമസുന്ദരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എഡ്രാക് ജില്ലാ സെക്രട്ടറി കെ ജയപ്രകാശ് ബോധവല്‍ക്കരണ സന്ദേശം നല്‍കി. യോഗനന്തരം കാര്‍മ്മല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും സന്തോ ഇരിട്ടി കാരിക്കേച്ചറിസ്റ്റിന്റെ തത്സമയ ചിത്രരചനയും ഉണ്ടായിരുന്നു.

