ഏഷ്യാനെറ്റ് കൊച്ചി ഓഫിസിലെ എസ് എഫ് ഐ അതിക്രമം: കെ യു ഡബ്ല്യു ജെ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

Web Desk
1 Min Read

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ പാലാരിവട്ടത്തെ റീജ്യനല്‍ ഓഫിസില്‍ വെള്ളിയാഴ്ച വൈകിട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി ജോലി തടസ്സപ്പെടുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യു ജെ) എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്ന ജനാധിപത്യ രാജ്യത്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയില്‍ നിന്നുണ്ടായത്.

city exchange

സ്ഥാപനത്തില്‍ പ്രവേശിച്ച് മുദ്രാവാക്യം മുഴക്കിയതും സ്ഥാപനത്തിന് മുന്നില്‍ അധിക്ഷേപ ബാനര്‍ കെട്ടിയതും അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം ആര്‍ ഹരികുമാറും സെക്രട്ടറി എം സൂഫി മുഹമ്മദും ആവശ്യപ്പെട്ടു.

TAGGED:
Share This Article
Leave a Comment
error: Content is protected !!