യൂറോപ്യന്‍ യാത്രക്കിടെ മുഖ്യമന്ത്രി പിണറായി ദോഹയില്‍

Web Desk
1 Min Read

ദോഹ: യൂറോപ്യന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സംഘവും രണ്ടര മണിക്കൂറോളം ഖത്തറില്‍ ചെലവഴിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നേ മുക്കാലിന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ദോഹയിലെത്തുകയായിരുന്നു.

city exchange

ഖത്തര്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മാനുമുണ്ട്. കൊച്ചിയില്‍ നിന്നും ഖത്തര്‍ വഴി നോര്‍വേയിലേക്ക് പോകുന്ന മുഖ്യമന്ത്രി തുടര്‍ന്ന് ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളും സന്ദര്‍ശിക്കും. ഇംഗ്ലണ്ടില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജും സംഘത്തില്‍ ചേരും.

രണ്ടു ദിവസം മുമ്പ് യൂറോപ്പിലേക്ക് പോകേണ്ടിയിരുന്ന മുഖ്യമന്ത്രിയും സംഘവും കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് യാത്ര നീട്ടിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!