മലയാള പുരസ്‌കാരം മാര്‍ട്ടിന്‍ ജോര്‍ജ്ജിന്

Web Desk
1 Min Read

കൊച്ചി: മികച്ച സിനിമ പ്രൊജക്ട് ഡിസൈനര്‍ക്കുള്ള ഈ വര്‍ഷത്തെ മലയാള പുരസ്‌കാരം ആലപ്പുഴ സ്വദേശി മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആറ്റവേലിന്.

city exchange

മലയാള ഭാഷയെ ഉദ്ധരിക്കുന്നതിനും ഭാഷാസ്‌നേഹികളെ ആദരിക്കുന്നതിനുമായി രൂപം നല്‍കിയ കൂട്ടായ്മയാണ് മലയാള പുരസ്‌കാര സമിതി. ആറു വര്‍ഷമായി സമസ്ത മേഖലകളിലേയും പ്രതിഭകളെ മലയാള പുരസ്‌കാരം നല്‍കി സമിതി ആദരിക്കുന്നു.
മികച്ച സിനിമ പ്രൊജക്ട് ഡിസൈനര്‍ക്കുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ച മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആറ്റവേല്‍ മലയാള സിനിമയില്‍ പ്രൊജക്ട് ഡിസൈനിംഗ് രംഗത്ത് വളര്‍ന്നു വരുന്ന യുവ പ്രതിഭയാണ്.

കുട്ടനാടന്‍ മാര്‍പ്പാപ്പയിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആറ്റവേല്‍ ഇന്ന് മലയാളത്തില്‍ ചിത്രീകരണം പുരോഗമിക്കുന്ന പല ചിത്രങ്ങളുടെയും നിര്‍മ്മാണ രംഗത്ത് സജീവമാണ്. അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മലയാള പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് മലയാള പുരസ്‌കാര സമിതി സംഘാടകര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!