വക്കം മൗലവി നിലപാടുള്ള നവോഥാന നായകന്‍: വി ഡി സതീശന്‍

Web Desk
2 Min Read

തിരുവനന്തപുരം: ഏറെ കലുഷിതമായ സാമൂഹിക സാഹചര്യമുള്ള കാലഘട്ടത്തില്‍ പ്രതിസന്ധികളെ ഉറച്ച നിലപാടോടെ അതിജയിച്ച നവോഥാന നായകരില്‍ പ്രധാനപ്പെട്ട വ്യക്തിത്വമായിരുന്നു വക്കം അബ്ദുല്‍ ഖാദര്‍ മൗലവി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസ്താവിച്ചു. കേരളത്തിലെ ആദ്യത്തെ മുസ്ലിം പണ്ഡിത സഭയായ കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ തീരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച വക്കം മൗലവിയും കേരളീയ നവോഥാനവും സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പലര്‍ക്കും അസാധ്യമായ കാര്യങ്ങളാണ് ഇച്ഛാശക്തിയോടെ മൗലവി പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്നത്. പത്രപ്രവര്‍ത്തകനായിരുന്ന രാമകൃഷ്ണപിള്ളയെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാക്കിയതു മൗലവിയാണ്. അതു വഴി അദ്ദേഹം സമൂഹത്തിന് പകര്‍ന്നു നല്‍കിയ ഊര്‍ജ്ജവും വെളിച്ചവും അനല്പമാണ്. വിദേശത്തുനിന്നും അച്ചടിയന്ത്രം കൊണ്ടുവന്നാണ് മൗലവി പത്രം തുടങ്ങിയത്. അക്കാലത്ത് അത് സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത കാര്യമായിരുന്നു.

അനീതിക്കെതിരെയും അധര്‍മ്മത്തിനെതിരെയും തൂലിക പടവാളായി ഉപയോഗിച്ച മൗലവിയുടെ പത്രധര്‍മ്മം സ്മരണീയമാണ്. സമൂഹത്തില്‍ നിലനിന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ ക്കുമെതിരില്‍ അദ്ദേഹം ശക്തമായ ബോധവല്‍ക്കരണം നടത്തി. സ്ത്രീ വിദ്യാഭ്യാസതിന്നായി പരിശ്രമിച്ചു. സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നല്‍കി. ഗാന്ധിജിയെ സന്ദര്‍ശിച്ചു. ശ്രീനാരായണ ഗുരുവുമായി സൗഹൃദം സ്ഥാപിക്കുകയും നവോഥാന ചിന്തകള്‍ പങ്കു വെക്കുകയും ചെയ്ത മൗലവിയുടെ ജീവിതം വിസ്മയമായിരുന്നു.

ഇന്ന് പലര്‍ക്കും നഷ്ടപ്പെട്ടുപോയ നിലപാടുകള്‍ മതമാക്കി മാറ്റിയ മൗലവിയുടെ ചരിത്രം സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടതാണ്. നവോത്ഥാനത്തിന് മുന്നില്‍ നില്‍ക്കുന്ന നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) മൗലവിയുടെ ചരിത്രം പുതുതലമുറയെ അറിയിക്കുവാന്‍ മുന്നോട്ടുവന്നത് ശ്ലാഘനീയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

- Advertisement -
Ad image

സമ്മേളനത്തില്‍ അഡ്വ. വി ജോയി എം എല്‍ എ മുഖ്യാതിഥിയായിരുന്നു. കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍, കെ ജെ യു സംസ്ഥാന ജനറല്‍ സെക്രട്ടറി മൗലവി ഹനീഫ് കായക്കൊടി, ചരിത്ര പണ്ഡിതന്‍ മുസ്തഫ തന്‍വീര്‍, വക്കം മൗലവിയുടെ ചെറുമകന്‍ സുഹൈര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കെ എന്‍ എം ജില്ലാ പ്രസിഡന്റ് യഹ്‌യാ ആലംകോട്, സെക്രട്ടറി അല്‍അമീന്‍ ബീമാപള്ളി, സംസ്ഥാന കൗണ്‍സിലര്‍മാരായ പി മുഹമ്മദ് ശരീഫ്, സലീം ആറ്റിങ്ങല്‍, സജീര്‍ കല്ലമ്പലം, ഷാജഹാന്‍ കരിപ്പൂര്‍, സജിന്‍ വടശ്ശേരിക്കോണം, സുല്‍ഫി സ്വലാഹി എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!