എട്ടു പേരുടെ നിപ സ്രവ പരിശോധന നെഗറ്റീവ്

Web Desk
0 Min Read

കോഴിക്കോട്: നിപ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന എട്ടുപേരുടെ സ്രവസാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ്. നിപ ബാധിച്ചു മരിച്ച 12 വയസ്സുകാരനുമായി അടുത്തിടപഴകിയ ബന്ധുക്കളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സാംപിളുകളാണിവ.

city exchange


പൂനെ വെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു.
ആശ്വാസകരമായ വാര്‍ത്തയാണെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫലം പറഞ്ഞു നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഇനിയുള്ള അഞ്ചുപേരുടെ പരിശോധനാ ഫലം ഇന്ന് തന്നെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!