എം പി ഫണ്ട് വിനിയോഗത്തില്‍ 100 ശതമാനമാക്കി ബെന്നി ബഹനാന്‍

Web Desk
1 Min Read

അങ്കമാലി: 2019 മുതല്‍ 2024 വരെയുള്ള എം പി ഫണ്ട് വിനിയോഗത്തില്‍ 100 ശതമാനവും വിനിയോഗിച്ച് ബെന്നി ബഹനാന്‍. അഞ്ചു വര്‍ഷങ്ങളിലായി അനുവദിച്ച മൊത്തം 17 കോടിയ്ക്ക് പുറമെ മണ്ഡലത്തിലെ മുന്‍ എം പി ഇന്നസെന്റ് ചെലവഴിക്കാത്ത 2.83 കോടി രൂപ കൂടി ലഭ്യമാക്കിയും ചെലവഴിച്ചുമാണ് എം പി ഈ നേട്ടം കൈവരിച്ചത്.

city exchange

കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷം എം പി ഫണ്ട് വെട്ടിക്കുറച്ചതിനാല്‍ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രാദേശിക വികസന ഫണ്ടായി ആകെ ലഭിച്ചത് 17 കോടി രൂപയായിരുന്നു. കോവിഡിന്റെ ആദ്യവര്‍ഷം അഞ്ചു കോടി രൂപയും രണ്ടാം വര്‍ഷം മൂന്നു കോടി രൂപയും ആണ് കേന്ദ്രസര്‍ക്കാര്‍ എം പി ഫണ്ടില്‍ നിന്നും വെട്ടി മാറ്റിയത്.

ജനറല്‍ വിഭാഗത്തില്‍ 15,83,50,518 രൂപയുടെയും പട്ടികജാതി മേഖലയുടെ വികസനത്തിനായുള്ള ഫണ്ടില്‍ 2,05,00,069 രൂപയുടെയും പട്ടിക വര്‍ഗ്ഗ മേഖലയുടെ വികസനത്തിനായുള്ള ഫണ്ടില്‍ 1,30,00,000 രൂപയുടെയും ഉള്‍പ്പെടെ 19,18,50,587 രൂപ ഈ കാലയളവില്‍ പൂര്‍ണ്ണമായും ചെലവഴിച്ചു.

Share This Article
Leave a Comment
error: Content is protected !!