തലശ്ശേരിയിലെ മതവിദ്വേഷ മുദ്രാവാക്യം; നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Web Desk
1 Min Read

തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യം വിളിച്ച് തലശ്ശേരിയില്‍ പ്രകടനം നടത്തിയ സംഭവത്തില്‍ നാല് ആര്‍ എസ് എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ധര്‍മടം പഞ്ചായത്തിലെ പാലയാട് വാഴയില്‍ ഹൗസില്‍ ഷിജില്‍ (30), കണ്ണവം കൊട്ടന്നേല്‍ ഹൗസില്‍ ആര്‍ രഗിത്ത് (26), കണ്ണവം കരിച്ചാല്‍ ഹൗസില്‍ വി വി ശരത് (25), മാലൂര്‍ ശിവപുരം ശ്രീജാലയത്തില്‍ ശ്രീരാഗ് (26) എന്നിവരാണ് തലശ്ശേരി പൊലീസിന്റെ പിടിയിലായത്. നാലു പേരേയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

city exchange

കെ ടി ജയകൃഷ്ണന്‍ വധ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ റാലിയിലാണ് ഡിസംബര്‍ ഒന്നിന് ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രവാക്യങ്ങളുയര്‍ത്തിയത്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയിലായിരുന്നു മതവിദ്വേഷ മുദ്രാവാക്യം.

ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് മറുപടിയായി എസ് ഡി പി ഐ, യൂത്ത് ലീഗ്, സി പി എം സംഘടനകള്‍ തലശ്ശേരി ടൗണില്‍ മുദ്രാവാക്യം വിളിയുമായി പ്രകടനം നടത്തി. എസ് ഡി പി ഐ പ്രകടനത്തിനിടെ വര്‍ഗീയ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് നിരോധനാജ്ഞ ലംഘിച്ച് ബി ജെ പി- ആര്‍ എസ് എസ് വീണ്ടും പ്രകടനത്തിനൊരുങ്ങിയെങ്കിലും പൊലീസ് തടയുകയായിരുന്നു.
നിരോധനാജ്ഞ ലംഘിച്ച് വെള്ളിയാഴ്ച തലശ്ശേരിയില്‍ പ്രകടനം നടത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 25 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 25 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രഞ്ജിത്ത്, കെ പി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയ നേതാക്കളായിരുന്നു ജാഥയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!