ബിലോങ് എക്‌സിബിഷന് തുടക്കമായി

Web Desk
1 Min Read

കോഴിക്കോട്: മറ്റു നഗരങ്ങളെയപേക്ഷിച്ച് കോഴിക്കോടാണ് കൂടുതല്‍ നഗര രൂപകല്പനക്ക്
മുന്‍തൂക്കം നല്കുന്ന നഗരമെന്ന് ദി എര്‍ത്ത് സാരഥികളായ പി പി വിവേക്, എം നിഷാന്ത് എന്നിവര്‍ പറഞ്ഞു. കോഴിക്കോട് ദെ എര്‍ത്തില്‍ ആരംഭിച്ച ബിലോങ് എക്‌സിബിഷനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

city exchange

കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പിനെ പോലുള്ളവരുടെ ഇക്കാര്യത്തിലുള്ള താത്പര്യം ഏറെ പ്രോത്സാഹനാജനകമാണ്. എന്നാല്‍ സംസ്ഥാനതലത്തില്‍ എടുക്കുമ്പോള്‍ ഈ രീതിയിലല്ല കാര്യങ്ങള്‍. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഡിസൈന്‍ പോളിസി പ്രഖ്യാപിച്ചതുകൊണ്ട് കാര്യങ്ങള്‍ മാറി വരുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഇവര്‍ പറഞ്ഞു.

ആര്‍ക്കിടെക്റ്റുകള്‍ എന്നാല്‍ കുറച്ചു മുന്‍പു വരെ സമൂഹത്തിലെ ചിലര്‍ക്ക് അപ്രാപ്യരാണെന്ന ധാരണയായിരുന്നുവെന്നും ഇപ്പോഴത് മാറി വരുന്നുവെന്നും അവര്‍ കൂട്ടി ചേര്‍ത്തു. കഴിഞ്ഞ 21ന് ആണ് ബിലോങ് വാസ്തുവിദ്യാ പ്രദര്‍ശനം ആരംഭിച്ചത്. ഇന്ന് മുതല്‍ വൈകിട്ട് 3 മുതല്‍ 6 വരെ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടാകും.

പൊറ്റമ്മല്‍- നെല്ലിക്കോട് ദെ എര്‍ത്തില്‍ ആണ് പ്രദര്‍ശനം. അത്യാധുനികമായ വാസ്തുവിദ്യാ സങ്കല്‍പ്പങ്ങള്‍ വരെ അവതരിപ്പിക്കപ്പെടുന്ന പ്രദര്‍ശനത്തില്‍ നിര്‍മിത ബുദ്ധി ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രശസ്ത ആര്‍ക്കിടെക്റ്റ് ടോണി ജോസഫ് ആണ് ഉദ്ഘാടനം ചെയ്തത്.

- Advertisement -
Ad image

ഐ ഐ എ കേരള ചെയര്‍മാന്‍ നൗഫല്‍ പി ഹാഷിം, ഐ ഐ എ കാലിക്കറ്റ് ചെയര്‍മാന്‍ വിനോദ് സിറിയക്, ബാബു ചെറിയാന്‍, അനിത ചൗധരി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.

ലയണ്‍സ് പാര്‍ക്ക്, ടാഗോര്‍ ഹാള്‍, പിണറായി എജ്യുക്കേഷന്‍ ഹബ് തുടങ്ങിയവയുടെ മോഡലുകള്‍ എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മീഞ്ചന്ത ആര്‍ട്സ് ആന്റ് സയന്‍സ് കോളെജിന്റെ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട്ടെ ഫ്രീഡം സ്‌ക്വയര്‍, അര്‍ബന്‍ മ്യൂസിയം തുടങ്ങിയ ദ എര്‍ത്തില്‍നിന്നുള്ളവയും എക്‌സിബിഷനിലുണ്ട്.

Share This Article
Leave a Comment
error: Content is protected !!