Community
ആരവം’24 സ്‌പോര്‍ട്‌സ്- ടെക് ഫെസ്റ്റ്
ദോഹ: പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ദോഹയിലെ സംഘടനയായ അനക്‌സ് ഖത്തര്‍ അനക്‌സ് ആരവം 24 കായിക- സാങ്കേതിക മേഖലകളില്‍ വിവിധ പരിപാടികള്‍ നടത്തുന്നു.
മെയ് 24ന് അസ്പയര്‍ ഡോമിലെ വോളിബോള്‍ ജൂഡോ ഹാളില്‍ ഖത്തറിലെ വിവിധ എഞ്ചിനീയറിങ്ങ് കോളേജ് അലുമിനികള്‍ തമ്മിലുള്ള പുരുഷന്മാര്‍ക്കായുള്ള വോളിബോള്‍, വനിതകള്‍ക്കായുള്ള ത്രോബോള്‍ എന്നിവയില്‍ മത്സരങ്ങള്‍ നടത്തും. കൂടാതെ വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായി വടംവലി മത്സരവും വനിതകള്‍ക്ക് മാത്രമായി പഞ്ചഗുസ്തി മത്സരവും അരങ്ങേറും. കാണികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.
മെയ് 31ന് ബിര്‍ള പബ്ലിക് സ്‌കൂളില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി പൊതുവിജ്ഞാന ക്വിസ്സും ശാസ്ത്ര പ്രദര്‍ശന മത്സരവും ഉള്‍പ്പെടുത്തി നടക്കുന്ന ടെക്‌ഫെസ്റ്റോടെ അനക്‌സ് ആരവം 24 സമാപിക്കും.
ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ വിശിഷ്ട അഥിതിയായി പങ്കെടുക്കും.