ഒ ഐ സി സി ഇന്‍കാസ് ഖത്തറിന്റെ പുതുതായി നിലവില്‍ വന്ന കമ്മിറ്റി കെ പി സി സി അംഗീകാരമില്ലാത്തതെന്ന് ഒരു കൂട്ടം ഭാരവാഹികള്‍

Web Desk
2 Min Read

ദോഹ: കെ പി സി സിയുടെ അംഗീകാരമോ നിര്‍ദ്ദേശമോ ലഭിക്കാതെ സംഘടനയുടെ ജനറല്‍ ബോഡി പോലും സംഘടിപ്പിക്കാതെ ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചതിനെതിരെ നിലവിലുള്ള സെന്‍ട്രല്‍ കമ്മിറ്റിയിലെ ഭാരവാഹികളില്‍ ചിലര്‍ രംഗത്ത്.

city exchange

വര്‍ക്കിംഗ് പ്രസിഡന്റ് അന്‍വര്‍ സാദത്ത്, ജനറല്‍ സെക്രട്ടറിമാരായ മനോജ്കൂടല്‍, സിറാജ് പാലൂര്‍, സെക്രട്ടറിമാരായ ഫാസില്‍അബൂബക്കര്‍, ആരിഫ് പയന്തോങ്ങില്‍, സ്പോര്‍ട്സ് സെക്രട്ടറി ഷാഹിദ് വി പി എന്നിവരാണ് രംഗത്തു വന്നത്.

പുതുതായി വന്ന കമ്മറ്റി കെ പി സി സിയുടെ നിര്‍ദ്ദേശമോ അംഗീകാരമോ ഇല്ലാതെ ചിലരുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കും ശാഠ്യങ്ങള്‍ക്കും വേണ്ടി നിലവില്‍ വന്നത് ആയതിനാല്‍ തങ്ങള്‍ പുതുക്കിയ ഭാരവാഹികളുടെ ലിസ്റ്റ് അംഗീകരിക്കുന്നില്ലെന്നും പുതിയ കമ്മറ്റിയുമായി നിസ്സഹകരിക്കുമെന്നും അറിയിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല, കെ പി സി സി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ്, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഒ ഐ സി സി ഇന്‍കാസ് കമ്മറ്റിയുടെ ഖത്തര്‍ ചാര്‍ജുള്ള കെ പി സി സി സെക്രട്ടറിമാരായ പി എം നിയാസ്, സോണി സെബാസ്റ്റ്യന്‍ എന്നിവരെ രേഖാമൂലം അറിയിച്ചതായും ഇവര്‍ പറഞ്ഞു.

- Advertisement -
Ad image

പുതുതായി പറഞ്ഞ പട്ടികയില്‍ പ്രതിഷേധമുള്ളവരില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവര്‍ ഉണ്ടങ്കിലും കമ്മറ്റിപുനഃസംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണ്തീരുമാനങ്ങളുടെ പിറകിലുള്ള കാരണമെന്നും കെ പി സി സിയുടെ പോഷക സംഘടന എന്ന നിലയില്‍ കെ പി സി സിയുടെ അനുമതിക്ക്‌ശേഷം വിദേശത്ത് സമയവായത്തിലോജനറല്‍ ബോഡിയോവിളിച്ചു ഭാരവാഹികളെ തെരഞ്ഞെടുത്തശേഷം കെ പി സി സിയാണ്പുതിയസെന്‍ട്രല്‍കമ്മറ്റിയെ പ്രഖ്യാപിക്കലെന്ന കീഴ്വഴക്കം ചിലരുടെ ഒത്താശയോടെ കാറ്റില്‍ പറത്തി സംഘടനാ മര്യാദ മാനിക്കാതെ ചെയ്ത നടപടി ശരിയായില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

കെ പി സി സിയുമായിബന്ധപ്പെട്ടപ്പോള്‍ ഒ ഐ സി സി- ഇന്‍കാസ് (ഖത്തര്‍)സെന്‍ട്രല്‍ കമ്മറ്റി പുനഃസംഘടിപ്പിക്കാന്‍ആര്‍ക്കും നിര്‍ദേശമോ അധികാരമോ നല്‍കിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു. ഖത്തറിലെ നിലവിലുള്ള പ്രശ്നങ്ങള്‍പരിഹരിക്കാന്‍ കെ പി സി സി ശ്രമിച്ചു കൊണ്ടിരിക്കെ കെ പി സി സിയുടെ അനുവാദമോജനറല്‍ ബോഡിയോവിളിക്കാതെ സെന്‍ട്രല്‍ കമ്മറ്റിപുനഃസംഘടിപ്പിച്ചതില്‍ ശക്തമായ പ്രതിഷേധമറിയിച്ച് കൊണ്ട് ഭാരവാഹികള്‍ മുമ്പോട്ട് പോകുമെന്ന് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!