
ദോഹ: ഐ സി സി വനിതാ ഫോറവുമായി സഹകരിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഐ സി സി അശോക ഹാളില്‍ പ്രതിവാര സാംസ്കാരിക പരിപാടിയുടെ ഭാഗമായി ഓണം സ്പെഷ്യല്‍ ഐ സി സി വെനസ്ഡേ ഫിയസ്റ്റ അവതരിപ്പിച്ചു. ഖത്തറിലെ വിവിധ ഐ സി സി അഫിലിയേറ്റഡ് സംഘടനകളും കലാ കേന്ദ്രങ്ങളും അവതരിപ്പിച്ച പ്രകടനങ്ങള്‍ അരങ്ങേറി.

ഐ സി സി സെക്രട്ടറി പ്രദീപ് പിള്ള സ്വാഗതം പറഞ്ഞു. ഐ സി സി വനിതാ ഫോറം പ്രസിഡന്റ് അഞ്ജന മേനോന് ഉദ്ഘാടനം ചെയ്തു. ഡോ. മനീഷ വൈഭവ് തണ്ടലെ മുഖ്യാതിഥി ആയിരുന്നു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസിയിലെ കൗണ്‍സിലര്‍ ഡോ. വൈഭവ് എ തണ്ടലെയും സമ്മേളനത്തെ അഭിസംബോധന ചെയ്തു. മോള്‍സി മാത്യുവിനെ ആദരിച്ചു. ഐ സി സി സെക്രട്ടറി അഫ്സല് അബ്ദുല്‍ മജീദ് നന്ദി പറഞ്ഞു. പ്രേമ ശരത് പരിപാടിക്ക് ആതിഥേയത്വം വഹിച്ചു.

ഐ സി സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി സി മാനേജിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍, മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍, മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
