

ദോഹ: നൗഷാദ് അസോസിയേഷന് ഖത്തര്‍ ഘടകത്തിന്റെ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 10ന് വെല്‍കിന്‍സ് ഹോസ്പിറ്റലില്‍ നടക്കും. രാവിലെ ഏഴുമുതല്‍ 11 വരെയാണ് മെഡിക്കല്‍ ക്യാമ്പ്.

കംപ്ലീറ്റ് ബ്ലഡ് കൗണ്ട് 14 പരിശോധനകള്‍, ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്ട്രോള്‍, ക്രിയാറ്റിന്‍, എസ് ജി ഒ ടി (ലിവര്‍), എസ് ജി പി ടി (ലിവര്‍), ബി എം ഐ, ഫിസിക്കല്‍ എക്സാമിനേഷന്, ദന്തല്‍ പരിശോധന, ഡോക്ടര്‍ കണ്സള്ട്ടേഷന് എന്നിവയാണ് മെഡിക്കല്‍ ക്യാമ്പില്‍ ലഭ്യമാവുക.

മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് അവയവദാന സമ്മതപത്രം നല്‍കാനും ഐ സി ബി എഫ് ഇന്‍ഷൂറന്‍സിനുമുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ആരോഗ്യ ബോധവത്ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് ലഭ്യമാക്കും. ഇതോടൊപ്പം വെല്‍കിന്‍സ് ഹോസ്പിറ്റലിന്റെ മെഡിക്കല്‍ എക്സിബിഷനും കാണാനാവും.
വെല്‍കിന്‍സ് ഹോസ്പിറ്റലിന്റെ പ്രിവിലേജ് കാര്‍ഡ് മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് നല്‍കും. 100 റിയാല്‍ ഫീസ് ഈടാക്കി നല്കുന്ന പ്രിവിലേജ് കാര്‍ഡ് ഉപയോഗിച്ച് ഒരു വര്‍ഷത്തേക്ക് മരുന്ന് ഒഴികെയുള്ള എല്ലാ പരിശോധനകള്‍ക്കും ഓഫറുകള്‍ ലഭ്യമാകും.
കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷനും 70745728, 30042192 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

