

ദോഹ: ഇന്ത്യന്‍ എംബസിയും ഐ സി ബി എഫും ചേര്‍ന്ന് ഏഷ്യന്‍ ടൗണില്‍ സംഘടിപ്പിച്ച പ്രത്യേക കോണ്‍സുലര്‍ ക്യാമ്പിന് വന്‍ പ്രതികരണം. 160ലധികം പേര്‍ പ്രയോജനപ്പെടുത്തി.

ഖത്തറിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി സഹകരിച്ച് ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറില്‍ സംഘടിപ്പിച്ച കോണ്‍സുലര്‍ ക്യാമ്പ് 160ല്‍ അധികം ആളുകള്‍ പ്രയോജനപ്പെടുത്തി.


രാവിലെ എട്ടുമണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കാനിരുന്ന ക്യാമ്പില്‍ ഐ സി ബി എഫ് കമ്മിറ്റി അംഗങ്ങളും ജീവനക്കാരും എത്തുന്നതിന് മുമ്പ് തന്നെ നീണ്ടനിര രൂപം കൊണ്ടിരുന്നു.
അവധി ദിവസമായ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ഇത്തരം ക്യാമ്പുകള്‍ പ്രവൃത്തി ദിവസങ്ങളില്‍ ദോഹയിലെത്തി എംബസി സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് വലിയ ആശ്വാസമാവുകയാണ്.
രാവിലെ എട്ടുമണിക്ക് തുടങ്ങി ഉച്ചകഴിഞ്ഞ് 12:30 വരെ നീണ്ട ക്യാമ്പ് ഐ സി ബി എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. വൈഭവ് തണ്ടാലെ സന്ദര്‍ശിക്കുകയും മണിക്കൂറുകള്‍ ചെലവഴിക്കുകയും ചെയ്തു. അവധി ദിനത്തില്‍ സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ചു കൊണ്ട് ഇത്തരം സേവനങ്ങള്‍ക്കായി സമയം മാറ്റിവെയ്ക്കുന്ന ഐ സി ബി എഫ് കമ്മിറ്റി അംഗങ്ങളെയും ജീവനക്കാരെയും വോളണ്ടിയേഴ്‌സിനെയും ക്യാമ്പിന് വേദിയൊരുക്കിയ ഇമാര ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റിനെയും അദ്ദേഹം അഭിനന്ദിച്ചു.

പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍, പി സി സി എന്നീ സര്‍വ്വീസുകള്‍ക്ക് പുറമെ തൊഴില്‍ സംബന്ധമായ പരാതികളിലും എംബസി ഉദ്യോഗസ്ഥര്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുകയുണ്ടായി. ഐ സി ബി എഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിരുന്നു.
ഏഷ്യന്‍ ടൗണ്‍ ക്യാമ്പിനൊപ്പം തന്നെ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ദുഖാന്‍ കോണ്‍സുലര്‍ ക്യാമ്പിലെ അപക്ഷകര്‍ക്ക് ഐ സി ബി എഫ് ജീവനക്കാര്‍ നേരിട്ടെത്തി പുതുക്കിയ പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു.
വെള്ളിയാഴ്ച ദിവസം നടക്കുന്ന ക്യാമ്പുകളിലെ വന്‍ പ്രതികരണം, ഇത്തരം ക്യാമ്പുകള്‍ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുവാന്‍ ഐ സി ബി എഫിനെ പ്രതിഞ്ജാബദ്ധമാക്കുന്നുവെന്ന് പ്രസിഡണ്ട് ഷാനവാസ് ബാവ പറഞ്ഞു.
പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ട്രഷറര്‍ കുല്‍ദീപ് കൗര്‍ ബഹല്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, ശങ്കര്‍ ഗൗഡ്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഹമീദ് റാസ, ഉപദേശക അംഗം ശശിധര്‍ ഹെബ്ബാള്‍ എന്നിവരും വിവിധ സംഘടനാ വോളണ്ടിയേഴ്‌സും ഇമാര ഹെല്‍ത്ത് കെയര്‍ ജീവനക്കാരും ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി ഉടനീളം രംഗത്തുണ്ടായിരുന്നു.

