എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: എം ഡി എം എ കൈവശം വച്ച യുവാവിനെ യോദ്ധാവ് സ്‌ക്വാഡും കളമേശ്ശരി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് ചിറ്റൂര്‍ ഇടയക്കുന്നം വാലം മാതിരപ്പിള്ളി വീട്ടില്‍ അമല്‍ ജോര്‍ജ്ജ് ഷെന്‍സനാണ് (29) അറസ്റ്റിലായത്.

city exchange

ഇടപ്പള്ളി വട്ടേക്കുന്നം ലെ മാന്‍ഷന്‍ സൂട്ട്‌സ് ഹോട്ടലില്‍ മയക്കുമരുന്നു വില്‍പ്പന നടത്തുന്നുണ്ടെന്ന് കളമശ്ശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പരിശോധനയില്‍ 1.71 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

കളമശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ വിബിന്‍ ദാസിന്റെ നേതൃത്വത്തില്‍ യോദ്ധാവ് സ്‌ക്വാഡിന്റെ സഹായത്തോടെ കളമശ്ശേരി എസ് ഐ അജയകുമാര്‍ കെ പി, എസ് സി പി ഒമാരായ സജീവ്, അനില്‍കുമാര്‍, സി പി ഒ ശരത്ത്, ഡബ്ല്യു സി പി ഒ അജു, സജന എന്നിവര്‍ ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!