അങ്കണവാടികളില്‍ പ്രവേശനോത്സവം നടത്തി

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി പ്രവേശനോത്സവം നടത്തി. 113, 114, 115 അങ്കണവാടികള്‍ സംയുക്തമായി കുന്നത്തേരി വിശ്വകര്‍മ്മ ഹാളില്‍ നടത്തിയ പഞ്ചായത്ത്തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.

city exchange

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, ബ്ലോക്ക് മെമ്പര്‍ സതി ഗോപി, മെമ്പര്‍മാരായ ഷെമീര്‍ ലാല, അലീഷ ലിനീഷ്, ലൈല അബ്ദുല്‍ ഖാദര്‍, റംല അലിയാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നസീമ കെ ഇ, അങ്കണവാടി ടീച്ചര്‍മാരായ ഷീബ രവി, സുഭാഷിണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ 32 അങ്കണവാടികളിലും മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പ്രവേശനോത്സവം നടത്തി. പോകുന്ന കുട്ടികള്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കിയാണ് യാത്രയാക്കിയത്. പുതുതായി വന്ന കുട്ടികളെ വര്‍ണ്ണ തൊപ്പികളും പുസ്തകങ്ങളും മധുര പലഹാരങ്ങളും സമ്മാനങ്ങളും നല്‍കി സ്വീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!