യൂത്ത് ലീഗ് വീട്ടുമുറ്റം കുടുംബ സംഗമത്തിന് തുടക്കമായി

Web Desk
1 Min Read

പയ്യന്നൂര്‍: മുസ്ലിം യൂത്ത് ലീഗ് രാമന്തളി ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടുമുറ്റം ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിന് തുടക്കമായി. രാമന്തളി ഉസ്മാന്‍ മുക്ക് കുന്നുപുറം റോഡിലെ യു ടി സഫീറിന്റെ വസതിയില്‍ നടന്ന കുടുംബ സംഗമം മുസ്ലിം ലീഗ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് കെ കെ അശ്‌റഫ് ഉദ്ഘാടനം ചെയ്തു. യുത്ത് ലീഗ് ശാഖ പ്രസിഡന്റ് അഫ്‌സല്‍ രാമന്തളി അധ്യക്ഷത വഹിച്ചു.

city exchange

യൂത്ത് ലീഗ് പയ്യന്നൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് കരമുട്ടം, വനിതാ ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി എം ശുഹൈബ് ടീച്ചര്‍, പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ശാഖാ മുസ്ലിം ലീഗ് വര്‍ക്കിംഗ് പ്രസിഡണ്ട് യു അബ്ദുറഹ്മാന്‍, ജനറല്‍ സെക്രട്ടറി ഹമീദ് മാസ്റ്റര്‍, ട്രഷറര്‍ ഹാജി സുലൈമാന്‍, പഞ്ചായത്ത് അംഗം കെ കെ ബല്‍കീസ്, കോച്ചന്‍ അബ്ദുല്ല, സി എം അഷറഫ്, വി വി ഖദീജ, ഹാജി മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ആദില്‍, മുഹമ്മദ് ബിന്‍ നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശാഖാ സെക്രട്ടറി പി കെ മുഹമ്മദ് ഫയാസ് സ്വാഗതവും ട്രഷറര്‍ അഫ്‌സത്ത് എം സി നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!