മലപ്പുറം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിക്ക് ഐ സി എഫ് നിര്‍മിച്ച ഓക്‌സിജന്‍ പ്ലാന്റ് സമര്‍പ്പണം 13ന്

Web Desk
2 Min Read

ദോഹ: ഗള്‍ഫ് നാടുകളുടെ സഹകരണത്തോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) മലപ്പുറം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിക്ക് വേണ്ടി നിര്‍മിച്ച ഓക്‌സിജന്‍ പ്ലാന്റ് സമര്‍പ്പണം 13ന് ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് മലപ്പുറത്ത് നടക്കുമെന്ന് ഐ സി എഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

കോവിഡ് വ്യാപന കാലയളവില്‍ മുഖ്യമന്ത്രി നോര്‍ക്ക മുഖമേ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി ഘടകമായ ഐ സി എഫ് കേരളത്തിന് ആശ്വാസകരമാകുന്ന പദ്ധതി ഏറ്റെടുത്തത്. ഓക്‌സിജന്‍ പ്ലാന്റ് ഉള്‍പ്പെടെ പ്രവാസി സംഘടനകള്‍ക്ക് ഏറ്റെടുക്കാവുന്ന പല പദ്ധതികളും നോര്‍ക്ക മുന്നോട്ടു വെച്ചിരുന്നു. കോവിഡ് പോലെയുള്ള രോഗങ്ങളെ തുടര്‍ന്ന് ജീവവായും പോലും ലഭിക്കാതെ വിലപ്പെട്ട ജീവനുകള്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ ഏറെ അനിവാര്യമായതെന്ന് മനസ്സിലാക്കിയാണ് നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും ചെലവു വരുന്ന പദ്ധതി ഏറ്റെടുക്കാന്‍ ഐ സി എഫ് തയ്യാറായത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന രണ്ടാമത്തെ പ്ലാന്റ് ഒരു മാസത്തിനകം സമര്‍പ്പിക്കാനാകും.

ആരോഗ്യ വകുപ്പിന്റേയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റേയും അനുമതിയോടെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പദ്ധതികള്‍ ഏറ്റെടുത്തത്. ഒന്നരക്കോടി രൂപയാണ് രണ്ട് പ്ലാന്റുകള്‍ക്കുമായി ഇതിനകം ചെലവായത്. 200 എല്‍ പി എം ഉത്പാദന ശേഷിയുള്ള പ്ലാന്റാണ് മലപ്പുറത്ത് സ്ഥാപിച്ചത്. 45,97,554 രൂപയാണ് ചെലവായത്.

- Advertisement -
Ad image

സാമൂഹ്യ മാധ്യമ സങ്കേതകങ്ങളും മറ്റും ഉപയോഗിച്ച് പ്രവാസികള്‍ക്കിടയില്‍ നടത്തിയ ജനകീയ വിഭവ സമാഹരണത്തിലൂടെയാണ് പ്ലാന്റുകള്‍ക്കുള്ള തുക കണ്ടെത്തിയത്. പ്രാണവായുവിന് വേണ്ടിയുള്ള പദ്ധതിക്ക് ജാതി മത ഭേദമന്യേ സമൂഹത്തിന്റെ നാനാതുറകളിലും നിന്നുമുള്ള ജനങ്ങളുടെ അഭൂതപൂര്‍വ്വമായ പിന്തുണയാണ് ലഭിച്ചത്.

താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നതിന് പരിശീലനം നേടിയ എസ് വൈ എസിന്റെ 200 സാന്ത്വനം വളണ്ടിയര്‍മാരുടെ സമര്‍പ്പണവും പരിപാടിയോടനുബന്ധിച്ച് നടക്കും.

കായിക- ഹജ്ജ്- വഖഫ് മന്ത്രി വി അബ്ദുറഹ്മാന്‍ പ്ലാന്റിന്റെ ഉദ്ഘാടനവും കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിക്കും. സമര്‍പ്പണത്തോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ പി ഉബൈദുല്ല എം എല്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്രാഹിം ഖലീലല്‍ ബുഖാരി വളണ്ടിയര്‍ സമര്‍പ്പണം നടത്തും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സി പി സൈദലവി മാസ്റ്റര്‍, അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുല്‍ ഹമീദ് ചാവക്കാട്, മുഹമ്മദ് പറവൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ എന്നിവര്‍ പങ്കെടുത്തു.

ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!