മത്സ്യത്തൊഴിലാളികള്‍ക്ക് ഐ സി ബി എഫ് ഈദ് ആഘോഷം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡിയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ദോഹയിലെ മല്‍സ്യത്തൊഴിലാളികള്‍ക്കായി ഈദാഘോഷം സംഘടിപ്പിച്ചു. ഒന്നാം പെരുന്നാള്‍ ദിനം കാലത്ത് ദോഹ കോര്‍ണിഷില്‍ ഒത്തുകൂടിയ നൂറോളം മത്സ്യത്തൊഴിലാളികള്‍ക്ക് സ്‌നേഹ സമ്മാനമായി മധുരവും ശീതള പാനീയങ്ങളും നല്‍കി ഐ സി ബി എഫ് പ്രതിനിധികള്‍ അവര്‍ക്കൊപ്പം ഒരുമിച്ച് പെരുന്നാള്‍ ആഘോഷിക്കുകയായിരുന്നു.

city exchange

ചടങ്ങില്‍ സ്വാഗതമാശംസിച്ച ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി ഇത്തരത്തില്‍ സമൂഹത്തിലെ പാര്‍ശ്വ വത്കൃത വിഭാഗത്തോട് ഐ സി ബി എഫിനുള്ള ഉത്തരവാദിത്തവും ആഘോഷങ്ങളുടെ ഭാഗമാവാനുള്ള അവരുടെ പരിമിതികള്‍ മനസ്സിലാക്കി ചേര്‍ത്ത് പിടിക്കാനുള്ള തീരുമാനവും എടുത്തുപറഞ്ഞു.

വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഈദാശംസകള്‍ നേര്‍ന്നു. അവര്‍ സമൂഹത്തിന് നല്‍കുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ച അദ്ദേഹം അവരും സമൂഹത്തിന്റെ ഭാഗമാണെന്ന ബോധ്യം ഇത്തരം അവസരങ്ങള്‍ നല്‍കുമെന്നും പ്രത്യാശിച്ചു

ഐ സി ബി എഫ് മത്സ്യത്തൊഴിലാളി ലേബര്‍ വിഭാഗം തലവന്‍ ശങ്കര്‍ ഗൗഡ് കോ ഓര്‍ഡിനേറ്റ് ചെയ്ത പരിപാടിയില്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അമര്‍ വീര്‍ സിംഗ്, ഇര്‍ഫാന്‍ അന്‍സാരി, മിനി സിബി എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ജാഫര്‍ തയ്യില്‍ നന്ദി പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!