സിംഗപ്പൂരില്‍ ക്വാറന്റൈന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളില്‍ ഖത്തറും യു എ ഇയും

Web Desk
1 Min Read

സിംഗപ്പൂര്‍: സിംഗപ്പൂരിലേക്ക് യാത്ര ചെയ്യുന്നവരില്‍ ഖത്തര്‍, സൗദി അറേബ്യ, ഹോങ്കോങ്, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ മാസം ക്വാറന്റൈന്‍ രഹിത യാത്രാ പദ്ധതി പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

city exchange

കോവിഡ് ഒമിക്രോണ്‍ വകഭേദത്തെ തുടര്‍ന്ന് ഡിസംബറില്‍ കുറച്ചിരുന്ന വാക്‌സിനേറ്റഡ് ട്രാവല്‍ പ്രോഗ്രാമിന് കീഴിലുള്ള ക്വാട്ടകള്‍ പുനഃസ്ഥാപിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും.

ക്വാറന്റൈന്‍ രഹിത യാത്ര അനുവദിക്കുന്ന പുതിയ തീരുമാനം നടപ്പാകുന്ന ഫ്‌ളൈറ്റ് സര്‍വീസുകള്‍ ഫെബ്രുവരി 25നാണ് ആരംഭിക്കുക.

- Advertisement -
Ad image

സിംഗപ്പൂര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകള്‍ പൂര്‍ണമായും എടുത്തിരിക്കണം. വാക്‌സിന്‍ അംഗീകൃത തെളിവ് കൈവശമുണ്ടായിരിക്കണം. വിദേശ ഹൃസ്വകാല സന്ദര്‍ശകര്‍ ട്രാവല്‍ ഇന്‍ഷൂറന്‍സും വിസ ആവശ്യമുള്ള ട്രാവല്‍ ഡോക്യുമെന്റ് ഉടമകള്‍ക്കുള്ള യാത്രാ വിസയും ഉണ്ടായിരിക്കണം.

Share This Article
Leave a Comment
error: Content is protected !!