Featured
ഒമാന്‍ സുല്‍ത്താനും അമീറും ഔദ്യോഗിക ചര്‍ച്ച നടത്തി

മസ്‌കറ്റ്: മസ്‌കറ്റിലെ അല്‍ ആലം കൊട്ടാരത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും ഒമാന്‍ സുല്‍ത്താനേറ്റിലെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി.


എല്ലാ തലങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം ഏകീകരിക്കാനും മെച്ചപ്പെടുത്താനുമുള്ള ആഗ്രഹം ഭരണാധികാരികള്‍ പങ്കുവെച്ചു. ഒമാന്‍ സുല്‍ത്താനേറ്റ് സന്ദര്‍ശിക്കുന്നതില്‍ അമീര്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുകയും വിവിധ മേഖലകളിലെ സംയുക്ത സഹകരണം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ചരിത്രപരവും ദൃഢവുമായ സാഹോദര്യ ബന്ധങ്ങള്‍ എടുത്തുകാണിച്ചു. ഈ ബന്ധങ്ങള്‍ വര്‍ധിപ്പിക്കാനും അവയെ വിശാലമായ ചക്രവാളങ്ങളിലേക്ക് ഉയര്‍ത്താനുമുള്ള ഖത്തറിന്റെ താത്പര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.


