മര്‍ക്കസ് നോളജ് സിറ്റിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയാമെന്ന് കാന്തപുരം

Web Desk
1 Min Read

എ വി ഫര്‍ദിസ്

city exchange

കോഴിക്കോട്: മര്‍ക്കസ് നോളജ് സിറ്റിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആരെന്ന് തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉചിതമായ സമയത്ത് ഇവര്‍ ആരെന്ന കാര്യം പുറത്തുവിടുമെന്നും കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ പറഞ്ഞു. മര്‍ക്കസ് നോളജ് സിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ സൗഹാര്‍ദ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ, സാമുദായിക താല്പര്യങ്ങളല്ല ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ ലക്ഷ്യം. നാലോ അഞ്ചോ തലമുറ കൈമാറി വന്ന ഭൂമിയാണ് ഞങ്ങള്‍ വാങ്ങിയത്. എല്ലാവര്‍ക്കും ഗുണം ഉണ്ടാക്കുന്ന പദ്ധതിയാണിത്. അതിനു പോലും എതിര് നില്ക്കുന്നത് സങ്കടകരമാണ്. മതം, നിറം, ജാതി ഒന്നും നോക്കിയല്ല ഇവിടെ പ്രവേശനവും തെരഞ്ഞെടുപ്പും. രാജ്യത്തിന്റെ പുരോഗതി തന്നെയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ഹിജാബ് എന്നത് ഭരണഘടന പൗരന്മാര്‍ക്ക് നല്കിയ വസ്ത്ര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. കേരള ഗവര്‍ണര്‍ ഹിജാബിനെ പറ്റി എന്തു പറഞ്ഞുവെന്നതെനിക്കറിയില്ല. അദ്ദേഹത്തിന്റെ അഭിപ്രായമൊന്നും ഞാന്‍ നോക്കിയിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകരോട് സംവദിക്കവെ അദ്ദേഹം പറഞ്ഞു.

മര്‍ക്കസ് നോളജ് സിറ്റി എം ഡി അബ്ദുല്‍ ഹക്കീം അസ്ഹരി, സി ഇ ഒ ഡോ. അബ്ദുല്‍ സലാം എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!