NEWS
ടി എം അലവി കേയി നിര്യാതനായി
തലശ്ശേരി: ചിറക്കര കുഴിപ്പങ്ങാട് ദാറുന്നൂറില്‍ ടി എം. അലവി കേയി (91) നിര്യാതനായി. എടക്കാട്ടെ കേയി കുടുംബമായ തൈലക്കണ്ടി മാടക്കണ്ടിയിലെ തലമുതിര്‍ന്ന അംഗവും ഒരു കാലത്ത് എടക്കാട്ടെ പൊതുരംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്നു. പരേതരായ സി കെ സൂപ്പിക്കുട്ടി കേയിയുടെയും ടി എം കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. ഭാര്യ: പരേതനായ മുസ്‌ലിം ലീഗ് നേതാവ് സി കെ പി ചെറിയ മമ്മു കേയിയുടെ സഹോദരി ബീപാത്തു ഹജ്ജുമ്മ. എടക്കാട്ടെ പ്രശസ്ത നെയ്ത്ത് വ്യവസായ സ്ഥാപനമായിരുന്ന എടക്കാട് വീവിങ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഉടമയായിരുന്നു. പിന്നീട് തലശ്ശേരിയില്‍ റെക്‌സിന്‍ ഹൗസ് എന്ന വ്യാപാര സ്ഥാപനം നടത്തി. എടക്കാട് കുന്നത്ത് പള്ളി രക്ഷാധികാരി, മഹല്ല് ജമാഅത്ത് ഭാരവാഹി, തലശേരി കായ്യത്ത് ശാദുലിയ മദ്രസ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മക്കള്‍: സി കെ പി മഹമൂദ് കേയി (താനൂര്‍), സി കെ പി മറിയു. മരുമക്കള്‍: ടി സി നൂറുദ്ദീന്‍ കവ്വായി, വി പി. ഉമ്മയ്യു താനൂര്‍. സഹോദരങ്ങള്‍: പരേതരായ പോക്കുകേയി, മക്കികേയി, മൂസകേയി, അഹമദ് കേയി, ഹുസ്സന്‍ കേയി, ഉമ്മാച്ചു, പാത്തൂട്ടി, പൂമ, ബീച്ചു. ഖബറടക്കം അസര്‍ നമസ്‌കാരാനന്തരം ഓടത്തില്‍ പള്ളിയില്‍.


