ഐ സി ബി എഫ് കോ ഓര്‍ഡിനേറ്റിംഗ് ഓഫിസര്‍ എസ് ആര്‍ എച്ച് ഫഹ്മിക്ക് യാത്രയയപ്പ്‌

Web Desk
1 Min Read

ദോഹ: ഐ.സി.ബി.എഫ് ഫസ്റ്റ് സെക്രട്ടറിയും (ലേബര്‍ ആന്റ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍) കോ.ഓര്‍ഡിനേറ്റിങ് ഓഫിസറുമായ എസ്.ആര്‍.എച്ച് ഫഹ്‌മിക്ക് യാത്രയയപ്പ് നല്‍കി.ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ പ്രസിഡന്റും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ് യാത്രയയപ്പ് നല്‍കിയത്. ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, പി.എന്‍ ബാബുരാജ് എന്നിവര്‍ ചേര്‍ന്നായിരുന്നു യാത്രയയപ്പ്. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് കോവിഡ് പകര്‍ച്ചവ്യാധി രൂക്ഷമായ സമയത്ത് ഫഹ്‌മി നല്‍കിയ മാതൃകാപരമായ സംഭാവനകളെക്കുറിച്ച് യോഗം എടുത്തു പറഞ്ഞു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ഡോ. സോന സോമന്‍, ഇന്ത്യന്‍ എംബസിയിലെ ലേബര്‍ അറ്റാഷെ ധീരജ് കുമാര്‍. ഐസിബിഎഫ് വൈസ് പ്രസിഡന്റ് വിനോദ് നായരാണ്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ഐസിബിഎഫ് ജനറല്‍ സെക്രട്ടറി സാബിത്ത് സഹീര്‍, അവിനാഷ് ഗെയ്ക്ക്‌വാദ്, സന്തോഷ് കുമാര്‍ പിള്ള, മറ്റ് അംഗങ്ങളും ചടങ്ങില്‍ സംസാരിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!