

കൊച്ചി: കൊച്ചി താലൂക്കിലെ 36 ലൈബ്രറികള്‍ക്ക് മൂന്നു പുസ്തകങ്ങള്‍ വീതം കൊച്ചി എം എല്‍ എ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എഞ്ചിനീയര്‍ കെ പി ഹാഷിം ഏല്‍പ്പിച്ചത് എം എല്‍ എ കെ ജെ മാക്‌സി ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സന്തോഷിനു കൈമാറി. ഹംസക്കോയ രചിച്ച് തൃശൂര്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് നല്കിയത്.

എന്‍ കെ എം ഷരീഫ് അധ്യക്ഷത വഹിച്ചു. കൊച്ചി പ്രസ്സ് ക്ലബ് പ്രസിഡന്റ് എം എം സലീം, ആഗസ്റ്റ്‌സ് സിറില്‍, സി കെ ഇബ്രാഹിം കുട്ടി, സി ജെ ജോണ്‍സന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥകാരന്‍ ഹംസക്കോയ നന്ദി പ്രകാശിപ്പിച്ചു.
