ഐ എസ് ഡിയില്‍ ക്ലാസ്സ് 10 അവാര്‍ഡ് ദാനവും ഗൈഡന്‍സും അധ്യപക ഓറിയന്റല്‍ സെഷനും

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ 30ഓളം വിദ്യാര്‍ഥികളെ പുരസ്‌കാരം നല്‍കി ആദരിച്ചു.

city exchange

പ്രമുഖ കരിയര്‍ ഗൈഡും മോട്ടിവേഷണല്‍ സ്പീക്കറുമായ നിസാര്‍ പെരുവാട് വിശിഷ്ടാതിഥിയായി പങ്കെടുത്തു. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ക്ലാസിന് നേതൃത്വം നല്‍കി.
പ്രിന്‍സിപ്പാല്‍ ടി പി സുരേഷ് പൊതുവാള്‍ അധ്യക്ഷത വഹിച്ചു. സി ഇ ഒ കെ പി മുഹമ്മദ് സഅദ്, വൈസ് ചെയര്‍മാന്‍ എഞ്ചിനീയര്‍ സി ഷൗക്കത്തലി, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ കെ പി ദിവ്യ സ്വാഗതവും ശരണ്യ ടീച്ചര്‍ നന്ദിയും പറഞ്ഞു. ഷീബാ ടീച്ചര്‍ കോംപയറിംഗ് നടത്തി.

Share This Article
Leave a Comment
error: Content is protected !!