വൈദ്യശാസ്ത്ര നോബേല്‍ വിക്ടര്‍ ആംബ്രോസിനും ഗാരി റവ്കിനും

Web Desk
1 Min Read

സ്‌റ്റോക്ക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ രണ്ടുപേര്‍ പങ്കിട്ടു. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ വിക്ടര്‍ ആംബ്രോസും അമേരിക്കന്‍ മാളിക്യുലര്‍ ബയോളജിസ്റ്റ് ഗാരി റവ്കിനുമാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം പങ്കിട്ടത്.

city exchange

മൈക്രോ ആന്‍ എന്‍ എയുടെ കണ്ടുപിടുത്തത്തിനാണ് ഇരുവരും പുരസ്‌ക്കാരത്തിന് അര്‍ഹരായത്. പ്രോട്ടീന്‍ ഉത്പാദിപ്പിക്കാനുള്ള ജീനുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതില്‍ മൈക്രോ ആര്‍എന്‍എയ്ക്കുള്ള പങ്കിനെ കുറിച്ചുള്ള കണ്ടുപിടുത്തമാണ് ഇരുവരേയും പുരസ്‌ക്കാരത്തിലെത്തിച്ചത്.

പ്രോട്ടീന്‍ നിര്‍മാണത്തില്‍ പങ്കെടുക്കുന്ന വലിയ ആര്‍എന്‍എ തന്മാത്രകള്‍ കൂടാതെ ശരീരകോശങ്ങളില്‍ കാണുന്ന ചെറു ആന്‍എന്‍എകളില്‍ ഒരു വിഭാഗമാണ് മൈക്രോ ആര്‍എന്‍എ.

സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സര്‍വകലാശാലയുടെ നൊബേല്‍ അസംബ്ലിയാണ് വൈദ്യശാസ്ത്രത്തിനുള്ള വിജയികളെ തെരഞ്ഞെടുക്കുന്നത്. പുരസ്‌ക്കാര ജേതാക്കള്‍ക്ക് 11 ദശലക്ഷം സ്വീഡിഷ് ക്രോണ (1.1 ദശലക്ഷം ഡോളര്‍) സമ്മാനമായി ലഭിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!