
ദോഹ: അബു സംറ അതിര്‍ത്തി ക്രോസിംഗ് വഴി രാജ്യത്തേക്ക് ഗണ്യമായ അളവില്‍ മെഷീന്‍ ഗണ്‍ വെടിയുണ്ടകള്‍ കടത്താനുള്ള ശ്രമം ഖത്തര്‍ ലാന്‍ഡ് കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തി. 15 പെട്ടി വെടിയുണ്ടകളാണ് പിടിച്ചെടുത്തത്. എകെ 47 റൈഫിള്‍ വെടിയുണ്ടകളാണ് പെട്ടികളിലുണ്ടായിരുന്നത്.

വാഹനം സൂക്ഷ്മമായി പരിശോധിച്ച് സമഗ്രമായി പരിശോധിച്ചപ്പോള്‍ ഡ്രൈവര്‍ സീറ്റിനും മുന്‍ യാത്രക്കാരന്റെ സീറ്റിനും ഇടയില്‍ സ്ഥിതിചെയ്യുന്ന കാറിന്റെ സെന്‍ട്രല്‍ സ്റ്റോറേജ് യൂണിറ്റില്‍ ഒളിപ്പിച്ച നിലയിലാണ് അനധികൃത വെടിയുണ്ടകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

ക്രോസിംഗിലേക്ക് പ്രവേശിച്ച ഒരു വാഹനത്തെക്കുറിച്ച് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് തോന്നിയ സംശയമാണ് വെടിയുണ്ടകള്‍ കണ്ടെത്താന്‍ സഹായിച്ചത്. പരിശോധനാ ഉദ്യോഗസ്ഥരില്‍ ഒരാളുടെ അഭിപ്രായത്തില്‍ സംശയിക്കപ്പെടുന്നയാളുടെ പെരുമാറ്റം ‘അസ്വാഭാവികമായി’ തോന്നിയതോടെ ജാഗ്രത പാലിക്കുകയായിരുന്നു.
അന്വേഷണം തുടരുന്നതിനാല്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

