‘മധുരിക്കും ഓര്‍മ്മകളേ’ സംഗീതസായാഹ്നം ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: സംഗീതപ്രേമികള്‍ക്ക് ഗൃഹാതുരതയുടെ മധുരമുണര്‍ത്തി ‘മധുരിക്കും ഓര്‍മ്മകളേ’ സംഗീതസായാഹ്നം ശ്രദ്ധേയമായി. റിഥം ആന്റ് മെലഡീസും ഇ-ട്രാക്ക് വിഷനും സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടി പഴയകാല മലയാള നാടകഗാനങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്.

city exchange

ഖത്തറിലെ സാമൂഹിക- സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ ഡോ. റഷീദ് പട്ടത്ത്, ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രസിഡന്റ് സാബു കെ സി എന്നിവര്‍ വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയുടെ അവതരണം ഷംല ജഹ്ഫര്‍, ബൈജു പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പരിപാടിയുടെ ആശയാവിഷ്‌കാരവും രൂപകല്പനയും നിര്‍വഹിച്ചത് ഷഹീബ് ഷെബിയാണ്.

ജിനില്‍, അവ്‌നി അനീഷ്, റിലോവ് രാമചന്ദ്രന്‍, ജാന്‍സി റാണി, നിതീഷ്, ശോഭ, ബിനിത, ഉണ്ണികൃഷ്ണന്‍, സ്വാതി, പ്രതിഭ, ബിജു മേനോന്‍, അനില്‍, ഷിജില്‍ എന്നിവരാണ് നാടകഗാനങ്ങള്‍ ആലപിച്ചത്.

സംഗീതത്തിന്റെ സുവര്‍ണകാലത്തെ ഓര്‍മ്മകളിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയ ഈ സംഗീതസന്ധ്യ കലാസ്വാദകരുടെ മികച്ച പങ്കാളിത്തത്തോടെയും നിറഞ്ഞ കൈയ്യടികളോടെയുമാണ് സമാപിച്ചത്. പരിപാടിയുടെ വന്‍ വിജയത്തെ തുടര്‍ന്ന് ‘മധുരിക്കും ഓര്‍മ്മകളേ’ സീസണ്‍ 2 ഉടന്‍ സംഘടിപ്പിക്കുമെന്ന് റിഥം ആന്റ് മെലഡീസ് ഭാരവാഹികളായ രഞ്ജീത്ത് നായര്‍, രാജേഷ് മാനിക്കോത്ത് എന്നിവര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!