180 സിറിയന്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജിന് ഖത്തര്‍ അമീറിന്റെ പ്രത്യേക ധനസഹായം

Web Desk
0 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സിറിയന്‍ അറബ് റിപ്പബ്ലിക്കില്‍നിന്നുള്ള 180 തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെലവ് പൂര്‍ണമായും വഹിക്കുന്ന പ്രത്യേക ‘അമീരി ഗ്രാന്റ്’ അനുവദിച്ചു.

city exchange

ഡമസ്‌കസിലെ ഖത്തര്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധത്തിന്റെയും അടുത്ത സഹകരണത്തിന്റെയും ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഈ നടപടിയെന്ന് പറഞ്ഞു. സഹോദര ജനതകളെ ബന്ധിപ്പിക്കുന്ന പിന്തുണയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും പാരമ്പര്യത്തിന്റെ തുടര്‍ച്ച കൂടിയാണിതെന്നും കൂട്ടിച്ചേര്‍ത്തു.

ഹജ്ജ് നിര്‍വഹിക്കുന്ന തീര്‍ഥാടകരുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കട്ടെയെന്നും ഇരുസഹോദര രാജ്യങ്ങള്‍ക്കും സുരക്ഷയും സഹോദരത്വവും സ്ഥിരമായി അനുഗ്രഹിക്കട്ടെയെന്നും എംബസി പ്രാര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!