ഖത്തര്‍ അമീറുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഫോണില്‍ സംസാരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചു.

city exchange

മധ്യപൂര്‍വേഷ്യയിലെ പുതിയ രാഷ്ട്രീയ- സുരക്ഷാ സാഹചര്യങ്ങളും മേഖലയില്‍ സംഘര്‍ഷം കുറയ്ക്കാനും സ്ഥിരത ഉറപ്പാക്കാനും നടക്കുന്ന പ്രാദേശിക- അന്തര്‍ദേശീയ ശ്രമങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

പ്രദേശത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി രാഷ്ട്രീയ- നയതന്ത്രപരമായ പരിഹാരങ്ങള്‍ക്കും എല്ലാ വിഭാഗങ്ങള്‍ക്കുമിടയിലെ സംവാദത്തിനും മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് അമീര്‍ ഊന്നിപ്പറഞ്ഞു. മേഖലയില്‍ കൂടുതല്‍ സംഘര്‍ഷവും പിരിമുറുക്കവും ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാകിസ്ഥാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലും വിവിധ കക്ഷികള്‍ക്കിടയില്‍ ആശയവിനിമയ ചാനലുകള്‍ ശക്തിപ്പെടുത്തുന്നതിലും ഖത്തറിന്റെ പങ്കിനെ അമേരിക്കന്‍ പ്രസിഡന്റ് പ്രശംസിച്ചു. മേഖലയില്‍ സംഘര്‍ഷം കുറയ്ക്കാനും നിലപാടുകള്‍ തമ്മില്‍ അടുപ്പിക്കാനും ഖത്തര്‍ നടത്തുന്ന ശ്രമങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

- Advertisement -
Ad image

ഖത്തറും അമേരിക്കയും തമ്മിലുള്ള അടുത്ത തന്ത്രപ്രധാന ബന്ധങ്ങളും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ഫോണ്‍ സംഭാഷണത്തില്‍ ചര്‍ച്ചയായി. ഇരു സൗഹൃദ രാഷ്ട്രങ്ങളുടെയും പൊതുതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സഹകരണം വികസിപ്പിക്കുന്നതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!