അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഈജിപ്ത് സന്ദര്‍ശിക്കുന്നു

Web Desk
1 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താന ഔദ്യോഗിക സന്ദര്‍ശനാര്‍ഥം കെയ്‌റോയില്‍ ഈജിപ്ത് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. ദീര്‍ഘകാലമായുള്ള ഖത്തര്‍- ഈജിപ്ത് പ്രശ്‌നങ്ങള്‍ കഴിഞ്ഞ വര്‍ഷം അവസാനിച്ചതിനെ തുടര്‍ന്നാണ് അമീര്‍ ആദ്യമായി ഈജിപ്തിലെത്തുന്നത്.

city exchange

ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇതിനു മുമ്പ് 2015ലാണ് ഈജിപ്ത് സന്ദര്‍ശിച്ചത്. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ഈജിപ്ത് സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് ഈജിപ്തും ഖത്തറും അഞ്ച് ബില്യന്‍ ഡോളറിന്റെ നിക്ഷേപ കരാറുകളില്‍ ഒപ്പുവെക്കാന്‍ തീരുമാനിച്ചിരുന്നു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഈയ്യിടെ കെയ്‌റോ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഈജിപ്തും സൗദി അറേബ്യയും തമ്മില്‍ 7.7 ബില്യന്‍ ഡോളറിന്റെ നിക്ഷേപ ഇടപാടുകളാണ് പ്രഖ്യാപിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!