ഭരണത്തിന്റെ തണലില്‍ എസ് എഫ് ഐയും സി പി എമ്മും ഗുണ്ടാ വിളയാട്ടം നടത്തുന്നെന്ന് ഖത്തര്‍ ഇന്‍കാസ് കോഴിക്കോട്

Web Desk
1 Min Read

ദോഹ: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എം പി യുമായ രാഹുല്‍ഗാന്ധിയുടെ കല്‍പറ്റ ഓഫീസും സ്റ്റാഫുകളെയും ആക്രമിച്ച എസ് എഫ് ഐയും സി പി എമ്മും ഭരണത്തിന്റെ തണലില്‍ കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്നും പൊലീസ് ഇതിന് സംരക്ഷണം ഒരുക്കുകയാണെന്നും ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഇതിനു സര്‍ക്കാര്‍ മറുപടി പറയണമെന്നും യോഗം ആവശ്യപ്പെട്ടു.

city exchange

ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാറിന് നേരെ പൊലീസ് അതിക്രമം നടത്തിയത് ഇതിന്റെ തെളിവാണെന്നും ഈ കളി തുടര്‍ന്നാല്‍ കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് അപകടമാണെന്നും യോഗം വിലയിരുത്തി .

സ്വര്‍ണ്ണക്കടത്തിലും കെ റയിലിലും സംശയസ്ഥാനത്ത് നില്‍ക്കുന്ന മുഖ്യനും കുടുംബത്തിനുമെതിരെ കോണ്‍ഗ്രസ്സ് നടത്തുന്ന സമരം ജനപിന്തുണകൊണ്ട് ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും അങ്ങിനെ മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് പോലും നടക്കാനാവാത്ത നിലയില്‍ ജനങ്ങളേറ്റെടുത്ത സ്ഥിതിയില്‍ മുഖവും വിശ്വാസവും നഷ്ടപ്പെട്ട മുഖ്യനും പാര്‍ട്ടിയും ബി ജെ പിയുമായുള്ള അന്തര്‍ധാരയുടെ ബലത്തില്‍ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് രാഹൂല്‍ ഗാന്ധിയുടെ കല്‍പ്പറ്റ ഓഫീസും സ്റ്റാഫുകള്‍ക്കും നേരെയുള്ള ആസൂത്രിതമായ അക്രമണങ്ങളുടെ ലക്ഷ്യം.

- Advertisement -
Ad image

സംസ്ഥാനത്തെ കലാപ ഭൂമിയാക്കി യഥാര്‍ഥ പ്രശ്‌നങ്ങളെ തമസ്‌കരിക്കാനുള്ള തന്ത്രം പൊതുസമൂഹവും ജനാധിപത്യ വിശ്വാസികളും തിരിച്ചറിയുക തന്നെ ചെയ്യുമെന്നും യോഗം മുന്നറിയിപ്പ് നല്കി.

രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റ ഓഫീസും സ്റ്റാഫുകളെയും ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്തു മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട യോഗം ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അഷ്റഫ് വടകര, വിപിന്‍ മേപ്പയൂര്‍, കരീം നടക്കല്‍, സി വി അബ്ബാസ്, ഹരീഷ്‌കുമാര്‍ മറ്റു ജില്ലാ ഭാരവാഹികളും
പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!