

ദോഹ: ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ റയല്‍ മാഡ്രിഡ്- മെക്‌സിക്കോ പച്ചൂക്ക ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ലുസൈല്‍ ബൊളിവാര്‍ഡില്‍ കൂറ്റന്‍ സ്‌ക്രീനുകളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് 1.3 കിലോമീറ്റര്‍ ദൂരത്തില്‍ ആഘോഷങ്ങളും ലുസൈല്‍ ബൊളിവാര്‍ഡില്‍ നടക്കും.

മൈലാഞ്ചി, ഫേസ് പെയിന്റിംഗ്, കളറിംഗ് സ്റ്റേഷനുകള്‍, ടി-ഷര്‍ട്ട് കളറിംഗ്, അ്ര്‍ദ പ്രകടനങ്ങള്‍, പ്രാദേശിക കരകൗശല വസ്തുക്കള്‍, കുട്ടികള്‍ക്കുള്ള പരമ്പരാഗത ഖത്തരി ഗെയിമുകള്‍ എന്നിവ ബൊളിവാര്‍ഡിലെ സാംസ്‌കാരിക പരിപാടികളില്‍ ഉള്‍പ്പെടുന്നു. സന്ദര്‍ശകര്‍ക്ക് വേദിയില്‍ പ്രാദേശിക ഖത്തരി പാചക രീതികളും ആസ്വദിക്കാം. ഡിസംബര്‍ 18ന് ലുസൈല്‍ ബൊളിവാര്‍ഡില്‍ നടക്കുന്ന ദേശീയ ദിനാഘോഷങ്ങള്‍ വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കും.
