

ദോഹ: ഹൃസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ തിരൂര്‍ എം എല്‍ എ കുറുക്കോളി മൊയ്തീന് ഖത്തര്‍ കെ എം സി സി വളവന്നൂര്‍, കല്‍പകഞ്ചേരി പഞ്ചായത്ത് കമ്മിറ്റികള്‍ സ്വീകരണം നല്‍കി.

പരിപാടിയില്‍ തിരൂര്‍ മണ്ഡലം നേതാക്കളായ ശിഹാബ്, മുസ്തഫ കോളമ്പന്‍, റഷീദ്, ഹബീബ് നെടുവഞ്ചേരി, ഖാലിദ്, സിവി സാഹിബ്, കെ എം സി സി വളവന്നൂര്‍ പഞ്ചായത്ത് നേതാക്കളായ ഹനീഫ ആയപള്ളി, ജാഫര്‍ കടലയി, കബീര്‍, മജീദ്, ശംസുദ്ദീന്‍ എം പി, ഫൈസല്‍ കുന്നത്ത്, ഷബീബ് പി സി, തസ്ലീം എ ടി, കല്‍പഞ്ചേരി പഞ്ചായത്ത് നേതാക്കളായ അഹമ്മദ് ഹുദവി, റഷീദ് തെയ്യംപാട്ടില്‍, ഫൈസല്‍ ബരണിക്കല്‍, മഷൂര്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.
