

ദോഹ: 24 ചാനലില്‍ റോബിന്‍ ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്യുന്ന റമദാന്‍ പ്രത്യേക പരിപാടി ‘നോമ്പുകാലം’ത്തില്‍ ഞായറാഴ്ച രാത്രി ഖത്തര്‍ സമയം 10 മണിക്ക് നന്മയുടെ വര്‍ത്തമാനത്തില്‍ കെ പി രാമനുണ്ണി സന്ദേശം നല്‍കും.


ഹൃദയപൂര്‍വ്വം സെഗ്മെന്റില്‍ അല്‍മുഫ്ത മാനേജിംഗ് ഡയറക്ടര്‍ എ കെ ഉസ്മാനും ജനറല്‍ മാനേജര്‍ സിയാദ് ഉസ്മാനും ഫാസില്‍ അബ്ദുല്‍ ഹമീദും പങ്കെടുക്കും. അരനൂറ്റാണ്ടിലേറെ കാലമായി ഖത്തറില്‍ ജീവിക്കുന്ന എ കെ ഉസ്മാന്റെ ജീവിതത്തിലൂടെയുള്ള യാത്രയായിരിക്കും ഹൃദയപൂര്‍വ്വം. രുചിപ്പുരയില്‍ ഭക്ഷ്യവിഭവവുമായി ആയിഷ സുലൈമാന്‍ മുനീറ ഖാദറിനൊപ്പം ചേരും.



സീഷോര്‍ പ്രസന്റ്സ് ടീടൈം നോമ്പുകാലം ബ്രോട്ട് യു ബൈ ദോഹ ബ്യൂട്ടി സെന്റര്‍ മുഖ്യഅവതാരകന്‍ സുല്‍ഫിക്കര്‍ റെജി മണ്ണേലാണ്. ബെസ്റ്റ് മീഡിയ ഖത്തറാണ് നോമ്പുകാലം അവതരിപ്പിക്കുന്നത്.


