

ജിദ്ദ: ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ നേതാക്കളുടെയും പ്രതിനിധികളുടെയും 18-ാമത് ആലോചനാ യോഗത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ജി സി സി രാജ്യങ്ങളിലെ നേതാക്കളും പ്രതിനിധി സംഘത്തലവന്‍മാരും പങ്കെടുത്തു.

അമീറിനു പുറമേ ജി സി സി രാജ്യങ്ങളിലെ ഉന്നത നേതാക്കള്‍, ഉസ്‌ബെക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ്, താജിക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ്, തുര്‍ക്ക്‌മെനിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ്, റിപ്പബ്ലിക് ഓഫ് കസാക്കിസ്ഥാന്‍ പ്രസിഡന്റ്, റിപ്പബ്ലിക് ഓഫ് കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് എന്നിവരും പങ്കെടുത്തു.

ജി സി സി- മധ്യേഷ്യ ഉച്ചകോടിയില്‍ ജിദ്ദയിലെ കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടന്ന ആലോചനാ യോഗത്തിലും ഉച്ചകോടിയിലും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും ഉന്നതാധികാര സമിതി അംഗങ്ങളും പങ്കെടുത്തു.

