‘എന്നെ സ്വാധീനിച്ച പ്രവാചക പാഠങ്ങള്‍’ സി ഐ സി പ്രബന്ധ രചനാ മത്സര വിജയികള്‍

Web Desk
1 Min Read

ദോഹ: ‘എന്നെ സ്വാധീനിച്ച പ്രവാചക പാഠങ്ങള്‍’ എന്ന വിഷയത്തെ ആധാരമാക്കി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) ഖത്തര്‍ നടത്തിയ പ്രബന്ധ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

city exchange

ഒന്നാം സ്ഥാനത്തിന് ശ്രീലേഖ ലിജു അര്‍ഹയായി. അമല്‍ ഫര്‍മിസ്, സമീഹ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സി ഐ സി സംഘടിപ്പിച്ച വെളിച്ചമാണ് തിരുദൂതര്‍ എന്ന കാമ്പയിനിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികളിലൊന്നായിരുന്നു പ്രബന്ധ രചനാ മത്സരം. മൗലികമായ സൃഷ്ടികളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെട്ടത് എന്നും പൊതുവില്‍ മൗലികതയുള്ള രചനകളായിരുന്നു മത്സരത്തില്‍ പങ്കെടുത്തവരുടേതെന്നത് സന്തോഷകരമായിരുന്നുവെന്നും വിധി കര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!