സബീലീ-23 സോള്‍മേറ്റ്‌സ് മീറ്റ് ലോഗോ പ്രകാശനം നടത്തി

Web Desk
1 Min Read

ദോഹ: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ അണ്ടര്‍ ഗ്വാജ്വേറ്റ് സ്ഥാപനമായ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജിന്റെ ഖത്തറിലെ അഭ്യുദയകാംക്ഷികളെ ഉള്‍പ്പെടുത്തി സബീലീ-23 എന്ന പേരില്‍ നടത്തുന്ന സോള്‍മേറ്റ്‌സ് മീറ്റ് സംഗമത്തിന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

city exchange

പ്രമുഖ സ്വൂഫീ വര്യനായിരുന്ന പറപ്പൂര്‍ സി എച്ച് ബാപ്പുട്ടി മുസ്ലിയാര്‍ സ്ഥാപിച്ച സബീലുല്‍ ഹിദായ അറബിക് കോളേജ് പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന പരിപാടിയാണ് സബീലി 23 മതപ്രബോധന രംഗത്ത് ഒട്ടേറെ സംഭാവനകളര്‍പിച്ച നിരവധി പണ്ഡിതരെ വാര്‍ത്തെടുത്ത സ്ഥാപനമാണ് സബീലുല്‍ ഹിദായ കോളേജ്. നവംബര്‍ 24 വെള്ളി വൈകിട്ട് അഞ്ചരയ്ക്ക് ദോഹ ഓള്‍ഡ് ഐഡിയല്‍ സ്‌കൂളിലാണ് മീറ്റ് സംഘടിപ്പിക്കുന്നത്.

പരിപാടിയില്‍ സ്ഥാപനത്തിന്റെ ജനറല്‍ സെക്രട്ടറിയും ബാപ്പുട്ടി ഉസ്താദിന്റെ മകനുമായ ബാവ ഹുദവി, ആക്ടിങ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹഖ് പറപ്പൂര്‍ എന്നിവരും ദോഹയിലെ മത സാമൂഹ്യ മേഖലയിലെ പ്രമുഖ നേതാക്കളും സംബന്ധിക്കും. ഖത്തറിലെ സ്ഥാപന ഗുണകാംക്ഷികളും പങ്കെടുക്കും.

പരിപാടിയില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി പി റശീദ് ഹാജി പറവണ്ണ, ട്രഷറര്‍ ഷാഫി ഹാജി, മജീദ് ഹുദവി പുതുപ്പറമ്പ്, വി ടി എം സ്വാദിഖ്, ബശീര്‍ ഹുദവി, ഹക്കീം പട്ടാമ്പി, സുലൈമാന്‍ ഒറ്റപ്പാലം, റാഫി ഹുദവി എന്നിവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!