പ്രീ റമദാന്‍ ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: ‘ആരോഗ്യം സംരക്ഷിക്കാം, കരുതലോടെ ജീവിക്കാം’ എന്ന ശീര്‍ഷകത്തില്‍ മൈത്രി ബഹ്‌റൈന്‍ പ്രീ റമദാന്‍ ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു. അല്‍ഹിലാല്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ സഗയ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറിന് ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ജോര്‍ജ് കെ ആന്റണി നേതൃത്വം നല്‍കി.

city exchange

റമദാന്‍ മാസത്തില്‍ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ മുന്‍കരുതലുകള്‍, ഉപവാസകാലത്തെ ഭക്ഷണക്രമം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം വിശദമായ ക്ലാസ് അവതരിപ്പിച്ചു.

മൈത്രി പ്രസിഡണ്ട് സലീം തയ്യില്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ രക്ഷാധികാരി റഹീം ഇടകുളങ്ങര ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോര്‍ഡിനേറ്റര്‍ സുനില്‍ ബാബു, സല്‍മാനുല്‍ ഫാരിസ്, അന്‍വര്‍ നിലമ്പൂര്‍, കെ പി എ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞു കോയിവിള, മെമ്പര്‍ഷിപ്പ് കണ്‍വീനര്‍ അബ്ദുല്‍ സലിം, ഹോസ്പിറ്റല്‍ ഹെഡ് പ്യാരിലാല്‍, നവാസ് കുണ്ടറ, ഷിബു പത്തനംതിട്ട എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ജോയിന്റ് സെക്രട്ടറി ഷബീര്‍ അലി, അസിസ്റ്റന്റ് ട്രഷറര്‍ ഷാജഹാന്‍, ചാരിറ്റി കണ്‍വീനര്‍ അന്‍വര്‍ ശൂരനാട്, മെമ്പര്‍ഷിപ്പ് കണ്‍വീനര്‍മാരായ റജബുദ്ദീന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നിസാം തേവലക്കര, നിസാര്‍ വടക്കുംതല, അന്‍സാര്‍ തേവലക്കര, അജാസ്, ഷിറോസ്, നൗഷാദ് തയ്യില്‍, സഹദ് സലീം, മുഹമ്മദ് സിയാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് സെമിനാറിന് ക്ലാസ് എടുത്ത ഡോ. ജോര്‍ജ് കെ ആന്റണിയ്ക്ക് മൈത്രി ബഹ്‌റൈന്‍ മൊമെന്റോ നല്‍കി ആദരിച്ചു. ട്രഷറര്‍ അബ്ദുല്‍ ബാരി നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!