അല്‍മനാര്‍ മദ്രസ വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: അല്‍മനാര്‍ മദ്രസ 2025- 26 അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു.
ഒന്ന് എ ക്ലാസ്സില്‍ ഹവ്വ ബിന്‍ത് ആസിഫ് ഒന്നാം റാങ്കും അബ്ദുല്ല വി കെ രണ്ടാം റാങ്കും ഐമന്‍, ഇഫാദ് മുഹമ്മദ്, ഇഹാന്‍ അബ്ദുല്ല എന്നിവര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. ഒന്ന് ബി ക്ലാസില്‍ ഐദിന്‍ ബിന്‍ നാസിം, ഫൗസാന്‍ മുഹമ്മദ് എന്നിവര്‍ ഒന്നാം റാങ്കും നഹ്‌വാന്‍ അബ്ദുല്ല, സൈറ ഫാത്തിമ എന്നിവര്‍ രണ്ടും മൂന്നും റാങ്കുകളും കരസ്ഥമാക്കി.

city exchange

മറ്റു ക്ലാസ്സുകളില്‍ മറിയം ബിന്‍ത് ആസിഫ്, ഹയ നുജൂം, നിഹാന്‍ അബ്ദുല്ല, ആഖില്‍ അഹ്മദ്, മുഹമ്മദ് യഹ്യ, മുഹമ്മദ് ഹമീം, അഹ്ലന്‍ ജാവീദ്, ദുആ മര്‍വാന്‍, കെന്‍സ സുഹൈര്‍, അസല്‍, അസ്വ, ഹാദിയ നഹീം, ദുആ മുഹമ്മദ്, ഫാത്തിമ അബ്ദുല്‍ ഗഫൂര്‍, ഫാത്തിമ സൈന്‍, കന്‍സ അഷ്‌കര്‍, എമിറാ അലീന, അയ്റ സാലിം, മുഹമ്മദ് സഈം, അബ്ദുള്ള കെ ടി, അംന മുഹമ്മദ് അലി, അബ്ദുല്ല ഒമര്‍, ഹുദാ നഹീം, നസ്രീന്‍ നൗഷാദ് എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്നു റാങ്കുകള്‍ക്ക് അര്‍ഹരായി.

പുതിയ അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ മുജീബ് റഹ്മാന്‍ മിശ്കാത്തി അറിയിച്ചു. അല്‍മനാര്‍ മദ്‌റസ 2026- 27 അധ്യായന വര്‍ഷത്തെ 1 മുതല്‍ 8 വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. www.qkic.org. ബന്ധപ്പെടേണ്ട നമ്പര്‍: 60004486, 33465656.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!