വേനല്‍ക്കാല ക്യാമ്പിന് സമാപനം; കുരുന്നുകളുടെ സര്‍ഗാത്മക മികവ് കൈയടി നേടി

Web Desk
1 Min Read

ദോഹ: ടാക് ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 2026 വേനല്‍ക്കാല ക്യാമ്പിന് സമാപനം. കുട്ടികളുടെ സര്‍ഗാത്മക കഴിവുകളും ആത്മവിശ്വാസവും കലാപരമായ മികവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപന ചടങ്ങ് രക്ഷിതാക്കളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ നടന്നു.

city exchange

ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ അവതരിപ്പിച്ച നൃത്തം, സംഗീതം, വിവിധ കലാപരിപാടികള്‍ എന്നിവ ചടങ്ങിനെ ശ്രദ്ധേയമാക്കി. പരിശീലന കാലയളവില്‍ കുട്ടികള്‍ കൈവരിച്ച കലാപരമായ പുരോഗതി ഓരോ അവതരണങ്ങളിലും പ്രകടമായിരുന്നു. ക്യാമ്പിനോടനുബന്ധിച്ച് ഒരുക്കിയ വിവിധ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും ശ്രദ്ധ പിടിച്ചുപറ്റി.

ടാക് എം ഡി ഇന്‍ചാര്‍ജ് ജയാനന്ദന്‍ അധ്യക്ഷത വഹിച്ചു. ഐ സി സി പ്രസിഡന്റ് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് ഇത്തരം വേനല്‍ക്കാല ക്യാമ്പുകള്‍ ഏറെ പ്രയോജനകരമാണെന്നും കലയും സംസ്‌കാരവും പുതുതലമുറയിലേക്ക് കൈമാറുന്നതില്‍ ടാക് ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ടാക് ഡയറക്ടര്‍ ശ്രീനിവാസന്‍ സ്വാഗതവും ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. ടി ജെ എസ് വി പ്രസിഡന്റ് വിഷ്ണു ആശംസാപ്രസംഗം നടത്തി. ടാക് ഡയറക്ടര്‍മാരായ ഗഫൂറും റഫീയും ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image

ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!