

ദോഹ: ഖത്തറില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയ ആലപ്പുഴ പാര്‍ലിമെന്റ് അംഗം എ എം ആരിഫ് എം പി ഇന്ത്യന്‍ എംബസിയുടെ സംസ്‌കാരിക ആസ്ഥാനമായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സന്ദര്‍ശിച്ചു. ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍, വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബ്ബെഗലു തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് ഐ എസ് സി പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ്, വൈസ് പ്രസിഡണ്ട് തുടങ്ങിയ പ്രമുഖരുമായി അദ്ദേഹം ചര്‍ച്ച നടത്തി.


തുടര്‍ന്ന് ഐ സി സി അശോകഹാളിലെത്തി അദ്ദേഹം മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി
