Community
വാഖ് വേറിട്ട വഴിയില്‍ സഞ്ചരിക്കുന്ന പ്രവാസ കൂട്ടായ്മ: ഇ ടി മുഹമ്മദ് ബഷീര്‍

ദോഹ: ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് വേറിട്ട മാതൃക തീര്‍ക്കുന്ന വാഖ് പ്രവാസികള്‍ക്കും നാട്ടുകാര്‍ക്കും എന്നും അഭിമാനമാണെന്ന് പാര്‍ലിമെന്റ് അംഗവും വാഖ് ട്രസ്റ്റ് ചെയര്‍മാനുമായ ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വാഖിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ വാഴക്കാട് നിലനില്‍ക്കുന്ന വാഖ് ഡയാലിസിസ് സെന്ററിനായി സംഘടിപ്പിച്ച വിഭവ സമാഹരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ദോഹയിലെ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങ് സാമൂഹ്യ പ്രവര്‍ത്തകനും ഖത്തര്‍ കെ എം എം സി സി സംസ്ഥാന പ്രസിഡന്റുമായ ഡോ. അബ്ദു സമദ് ഉദ്ഘാടനം ചെയ്തു. ഒരു പ്രാദേശിക കൂട്ടായ്മ ചെയ്യുന്നതിന്റെ പരമാവധിയാണ് വാഖ് ചെയ്യുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെന്നും ഏതൊരു പ്രവാസി സംഘടനക്കും അനുകരണീയ മാതൃക തീര്‍ക്കുന്ന കൂട്ടായ്മയാണ് വാഖ് എന്നും അബ്ദു സമദ് പറഞ്ഞു.


ചീഫ് പാട്രണ്‍ ടോക്കില്‍ ഖത്തറിലെ ജീവ കാരുണ്യ സാംസ്‌കാരിക പ്രവര്‍ത്തകനും വാഖിന്റെ രക്ഷാധികാരിയുമായ ഡോ. കെ മുഹമ്മദ് ഈസ വാഖിന്റെ പ്രാരംഭ കാലഘട്ടം മുതല്‍ വാഖുമായി സഹകരിച്ചു നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനായതിലെ അനുഭവം പങ്കിട്ടു. ആരോഗ്യ പ്രവര്‍ത്തകനും ഹമദ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമായ ഡോ. ഷഫീഖ് താപ്പി ഡയാലിസിസ് ബോധവത്കരണന ക്ലാസ് നടത്തി.


അക്ബര്‍ ടി പി അധ്യക്ഷത വഹിച്ചു. സുഹൈല്‍ കൊന്നക്കോട് സ്വാഗതം പറഞ്ഞു. ഫവാസ് ബി കെ വാഖ് ഡയാലിസിസ് സെന്റര്‍ ബില്‍ഡിംഗ് പ്രൊജക്ട് പ്ലാന്‍ അവതരിപ്പിച്ചു. ചടങ്ങില്‍ വാഖ് തയ്യാറാക്കിയ ‘വാഖ്’ദാനം’ ഷോര്‍ട് ഫിലിം ഗ്രാന്‍ഡ് മാള്‍ സി ഇ ഒയും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ഐ ബി പി സി വൈസ് പ്രസിഡന്റ് അഷ്റഫ് വെല്‍കെയര്‍, കെ സി അബ്ദുല്‍ ലത്തീഫ്, വി പി ബഷീര്‍, ഹബീബ് കിഴിശ്ശേരി, ഹസ്സന്‍ വാഴക്കാട്, മോന്‍സി ബഷീര്‍, പി വി അബൂബക്കര്‍ ബേയ്ക്മാര്‍ട്ട്, മുനീര്‍ വാഴക്കാട് എന്നിവര്‍ക്കൊപ്പം ദോഹയിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.


