

ദോഹ: മലയാളത്തിന്റെ പൊന്നോണത്തിന് സദ്യവട്ടത്തിന്റെ സ്‌നേഹരുചിയൊരുക്കി ഇന്ത്യന്‍ കോഫി ഹൗസ്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സദ്യ കഴിക്കാനെത്തിയവരെ ഇന്ത്യന്‍ കോഫി ഹൗസിന്റേയും അനുബന്ധ സ്ഥാപനങ്ങളുടേയും ജീവനക്കാരുടെ വളണ്ടിയര്‍ സേവനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയാണ് സ്വീകരിച്ച് ഇലയിട്ടത്.


