ഗ്രാന്‍ഡ് മാള്‍ കുട്ടികള്‍ക്കായി ചെസ് മത്സരം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് സി എസ് എല്‍ അസോസിയേഷനുമായി സഹകരിച്ച് റാപിഡ് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 100ഓളം മത്സരാര്‍ഥികള്‍ പങ്കെടുത്തു.

city exchange

സയ്യിദ് അബ്ദുല്‍ ഖാദര്‍ ചാമ്പ്യന്‍ ആയി. ആബേല്‍ സാജന്‍ രണ്ടാം സ്ഥാനത്തും ശ്രീറാം കാര്‍ത്തിക് മടിനീദി മൂന്നാം സ്ഥാനത്തുമെത്തി.

വിജയികളായ മത്സരാര്‍ഥികള്‍ക്ക് ക്യാഷ് പ്രൈസ്, ട്രോഫി, മെഡല്‍ എന്നിവ വിതരണം ചെയ്തു. ചെസ്സ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നത് കുട്ടികളെ സ്‌ക്രീന്‍ ആസക്തിയില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിക്കുക മാത്രമല്ല, അവരുടെ തത്ക്ഷണ തീരുമാനമെടുക്കാനുള്ള കഴിവും സര്‍ഗ്ഗാത്മകതയും വര്‍ധിപ്പിക്കുകയും ചെയ്യുമെന്നു ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടറും ഐ സി സി ഉപദേശകസമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അഭിപ്രായപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!