ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം ഓണാഘോഷം നടത്തി

Web Desk
1 Min Read

ദോഹ: ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം ഖത്തര്‍ ചാപ്റ്റര്‍ ഓണാഘോഷവും സംഘടനയുടെ സീനിയര്‍ വൈസ് പ്രസിഡണ്ട് മണികണ്ഠന് യാത്രയയപ്പും നല്‍കി. യോഗത്തില്‍ ഡോക്ടറേറ്റ് നേടിയ അംഗങ്ങളായ ഡോ. ശൈനേഷ്, ഡോ. അബ്ദുറഹ്മാന്‍ പുറക്കാട് എന്നിവരെ ആദരിച്ചു. വനിതാ വിഭാഗം കലാപരിപാടികള്‍ സംഘടിപ്പിച്ചു.

city exchange

ചാപ്റ്റര്‍ പ്രസിഡണ്ട് ഫരീദ് തിക്കോടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി റഷീദ് ഐ കെ സ്വാഗതവും ട്രഷറര്‍ രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി. സീനിയര്‍ അംഗങ്ങളായ അസീസ് തയ്യുള്ളതില്‍, ജാഫര്‍ കടലൂര്‍, സലിം കാട്ടില്‍, സന്തോഷ്, ലേഡീസ് വിങ്ങ് പ്രസിഡണ്ട് ശംല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മണികണ്ഠനുള്ള മൊമന്റോ ചാപ്റ്റര്‍ പ്രസിഡണ്ട് ഫരീദ് തിക്കോടി നല്‍കി. ഡോ. ശൈനേഷിനുള്ള മൊമന്റോ അസീസ് തയ്യുള്ളതിലും ഡോ. അബ്ദുറഹ്മാന്‍ പുറക്കാടിനുള്ള മൊമന്റോ ലത്തീഫ് മുള്ളന്‍കുനിയും നല്‍കി. മണികണ്ഠന്‍, ഡോ. ശൈനേഷ്, ഡോ. അബ്ദുറഹ്മാന്‍ പുറക്കാട് എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ജൗഹര്‍ പുറക്കാട് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!